നായര്‍ അസോസിയേഷന്‍ ഓണാഘോഷത്തില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മുഖ്യാതിഥി.

0
155

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മുഖ്യാതിഥിയായിരിക്കും. ഈ ഓണാഘോഷത്തില്‍ സ്വാമിജിയുടെ സാന്നിധ്യം ഏവര്‍ക്കും അനുഗ്രഹകരമായിരിക്കും.

വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയോടുകൂടി നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍.എസ് കുറുപ്പ് (630 776 7817), ജയരാജ് നാരായണന്‍ (847 943 7643), വിജി എസ്. നായര്‍ (847 827 6227).
സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments