മീഡിയ ഫോക്കസ് 2019 ഡാളസ്സില്‍ സെപ്റ്റംബര്‍ 15 ന്.

0
239
പി പി ചെറിയാന്‍.

മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് വൈ എം ഇ എ എഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു.

 

വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്‌നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ റ്റി വി ചെയര്‍മാന്‍ സജീവ് വര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.

 

സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് 6 മുതല്‍ മസ്കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

 

പ്രവേശനം സൗജന്യമാണ്. കൂടുതല് വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

Share This:

Comments

comments