കരഞ്ഞ നാല് മാസമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു നിശബ്ദയാക്കിയ കെയര്‍ ടേക്കര്‍ അറസ്റ്റില്‍.

0
276

പി പി ചെറിയാന്‍.
ഡെലവെയര്‍: നിലക്കാതെ നിലവിളിച്ച കുഞ്ഞിന്റെ നിലവിളി നിര്‍ത്തുന്നതിന് ശരീരം നിശ്ചലമാകുന്നതുവരെ മുഖത്ത് കൈ അമര്‍ത്തി പിടിട്ടു അതിക്രൂരമായി കൊലപ്പെടുത്തിയ 19 വയസ്സുള്ള കെയര്‍ ടേക്കര്‍ ഡിജോനെ ഫെര്‍ഗുസനെ പോലീസ് അറസ്റ്റ് ചെയ്ത് ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തു.

സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച ഡെലവെയര്‍ സ്റ്റേറ്റ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്. ഡെലവയര്‍ ഡെ കെയറായ ലിറ്റില്‍ പീപ്പിള്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിലായിരുന്നു സംഭവം.

4 മാസം പ്രായമുലല്‍കുഞ്ഞിനോട് കാണിച്ച ക്രൂരത അവിടെയുള്ള ക്യാമറയില്‍ പതിഞ്ഞതാണ് കെയര്‍ ടേക്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. സെപ്റ്റംബര്‍ 5 വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുപതു മിനിട്ടോളം ക്രിബില്‍ ചലനമേറ്റ് കിടന്നതിന് ശേഷമാണ് ഇവര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവതിക്ക് 1 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Share This:

Comments

comments