മണ്ഡല യോഗം ചേരുന്നതിനു നിയമ തടസ്സങ്ങള്‍ ഇല്ലെന്നു മാര്‍ത്തോമാ മെത്രാപ്പോലീത്ത.

0
184

പി.പി. ചെറിയാന്‍.

ന്യൂയോര്‍ക്ക്: 2019 സെപ്റ്റംബര്‍ മാസം 12-നു എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള സഭാ പ്രതിനിധി മണ്ഡലം ചേരുന്നതിനു ഇപ്പോള്‍ കോടതികളില്‍ നിന്നും യാതൊരു നിയമതടസ്സവും ഉണ്ടായിട്ടില്ല എന്ന വസ്തുത എല്ലാ സഭാ ജനങ്ങളേയും, മണ്ഡലാംഗങ്ങളേയും അറിയിക്കുന്നതായി തിരുവല്ല പുലാത്തിനില്‍ നിന്നും 2019 സെപ്റ്റംബര്‍ ആറാം തീയതി ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത 344-മത് നമ്പറായി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

 

എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനുവേണ്ടി ചേരുന്ന പ്രതിനിധി മണ്ഡല യോഗം പന്ത്രണ്ടാം തീയതി വ്യാഴാഴ്ചയും ആവശ്യമെങ്കില്‍ പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെയും നിയമാനുസരണം കൂടുന്നതിനും, 2018 -19 വാര്‍ഷിക മണ്ഡലയോഗം സെപ്റ്റംബര്‍ 13 ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നടത്തുന്നതിനും ആവശ്യമായ അറിയിപ്പുകള്‍ ഇതിനകം തന്നെ മണ്ഡലാംഗങ്ങള്‍ക്ക് അയച്ചു കഴിഞ്ഞതായും സര്‍ക്കുലറില്‍ വ്യക്തിമാക്കിയിട്ടുണ്ട്.

 

നാലുപേരെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഡോ. പി.ജി ജോര്‍ജ്, ദിവ്യശ്രീ സാജു ടി. പാപ്പച്ചന്‍, ഡോ. ജോസഫ് ഡാനിയേല്‍, ഡോ. മോത്തി വര്‍ക്കി എന്നിവരാണ് അവര്‍. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഉള്‍പ്പടെയുള്ള എല്ലാ ഭദ്രാസന ഇടവകകളിലും സെപ്റ്റംബര്‍ എട്ടാംതീയതി ഞായറാഴ്ച പരസ്യപ്പെടുത്തണമെന്നും മെത്രാപ്പോലീത്തയുടെ സര്‍ക്കുലറില്‍ പറയുന്നു.

Share This:

Comments

comments