ബഡി ബോയ്‌സിന് സിറ്റി ഓഫ് ഫിലാഡല്‍ഫിയായുടെ അംഗീകാരം.

0
86

ജോയിച്ചന്‍ പുതുക്കുളം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ  മികച്ച അഭിപ്രായം നേടി മുന്നേറുന്ന ബഡി ബോയ്‌സിന്റെ സ്തുത്യര്‍ഹമായ പൊതു  പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫിലഡല്‍ഫിയാ സിറ്റിയുടെ അംഗീകാരവും ആദരവും അടങ്ങിയ പ്രശംസാപത്രം (സൈറ്റേഷന്‍)  ലഭിച്ചു.

2019  ആഗസ്‌ററ് 31ന് ശനിയാഴ്ച  വൈകിട്ട്  ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് ഫിലഡല്‍ഫിയാ  സിറ്റി കൗണ്‍സില്‍മാന്‍ അല്‍ ടോബന്‍ബെര്‍ജറാണ്  പ്രശംസാപത്രം ചടങ്ങില്‍ വായിച്ചു നല്‍കിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബഡി  ബോയ്‌സ് ചെയുന്ന മാതൃകാപരമായ  സേവനങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ പ്രശംസാ പത്രം നല്‍കുന്നതെന്നും, ഭാവിയിലും ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ബഡി ബോയ്‌സിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു .

പ്രശംസാ പത്രം ബഡി ബോയ്‌സിനുവേണ്ടി സീനിയര്‍ മെമ്പര്‍ സേവ്യര്‍ മൂഴിക്കാട്ട് ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് റീജിയണല്‍ മാനേജര്‍ വിന്‍സന്‍റ് ഇമ്മാനുവലും  അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു .ബിജു ചാക്കോ കൗണ്‍സില്‍മാനെ സദസ്സിന് പരിചയപ്പെടുത്തി.

വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

Share This:

Comments

comments