കേസ് പുനര്‍വിചാരണ ചെയ്യണമെന്ന വെസ്ലി മാത്യുവിന്റെ അപ്പീല്‍ കോടതി തള്ളി.

0
256
പി പി ചെറിയാന്‍.
 

ഡാളസ്സ്: ഷെറിന്‍ മാത്യു (3) മരിച്ച കേസ്സില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചതിനെതിരെ വളര്‍ത്തു പിതാവ് വെസ്ലി മാത്യു സമര്‍പ്പിച്ച അപ്പീല്‍ ഡാളസ്സ് കൗണ്ടി ജഡ്ജി തള്ളി. ജൂണില്‍ ഈ ജഡ്ജിയുടെ കോര്‍ട്ടില്‍ തന്നെയായിരുന്നു കേസ്സിന്റെ ആദ്യ വിചാരണയും ശിക്ഷയും വിധിച്ചിരുന്നത്. ഷെറിന്‍രെ മരണത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിന് ആവശ്യമായ സഹായം ആവശപ്പെട്ടില്ലെന്നും വെസ്ലി സമ്മതിച്ചിരുന്നു.

 

സെപ്റ്റംബര്‍ 5 രാവിലെ കോടതിയില്‍ കേസ്സ് വന്ന് അധികം താമസിയാതെ തന്നെ പുനര്‍വിചാരണക്ക് അപ്പീല്‍ തള്ളുന്നതായി ജഡ്ജി വിധിയെഴുതി. മരണം വരെ ജയിലില്‍ തുടരണമെന്ന വിധി നിലനില്‍ക്കും.

 

2017 ഒക്ടോബറില്‍ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍ സെറിന്‍ മാത്യു പാല്‍ കുടിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന് വെസ്ലി മാത്യു കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കി ഇന്‍ഞ്ച്വരി റ്റു എ ചൈല്‍ഡ് ബൈ ഒമിഷന്‍ എന്ന കുറഞ്ഞ വകുപ്പ് ചുമത്തിയാണ് ജീവപര്യന്തം ശിക്ഷ നല്‍കിയത്.

 

ഷെറിന്‍ മാത്യുവിന്റെ അഴുകിയ ശരീരത്തിന്‍രെ ഫോട്ടോ ജൂറിമാരെ സ്വാധീനിച്ചുവെന്നും, ഷെറിന്‍ മാത്യുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ തകര്‍ന്ന അസ്ഥികള്‍ക്ക് കാരണം വെസ്ലി മാത്യുവാണെന്ന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയാണ് പുനര്‍വിചാരണ ഹര്‍ജി ഫയല്‍ ചെയ്തത്.

Share This:

Comments

comments