മാത്യൂ ചെരുവിലിന്റെ അധ്യക്ഷതയിൽ വിനോദ് കൊണ്ടൂരിന്റെ പ്രചരണ പരിപാടികൾ ആരംഭിച്ചു. 

0
107
id=":34" class="ii gt">
നോബിൾ തോമസ്.
ഡിട്രോയിറ്റ്: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) 2020-22 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പു ചൂട് ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്രൂസ് കൺവൻഷനുള്ള ഒരുക്കങ്ങൾ, 2018-20 ഭരണ സമിതി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ ധൃതഗതിയിൽ നടന്നു വരുകയാണ്.
ഈ പ്രാവിശ്യം വാശിയേറിയ മത്സരം നടക്കുന്നത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ്. ഫോമായിൽ വന്നത് മുതൽ സജീവമായി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച്, ഫോമാ ദേശീയ സമിതി അംഗം, രണ്ടു തവണ ഫോമാ ന്യൂസ് മീഡിയ ചെയർമാൻ, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ താഴേ തട്ടിൽ നിന്നും പ്രവർത്തിച്ചു വരുന്ന യുവ പ്രതിനിധി വിനോദ് കൊണ്ടൂർ, അമേരിക്കയിലെ മിഷിഗൺ സംസ്ഥാനം ഉൾപ്പെടുന്ന ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയനെ പ്രതിനിധീകരിച്ചാണ് മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഫോമാ ചാരിറ്റി കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് വിനോദ് കൊണ്ടൂർ.
മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ കമ്മറ്റി അംഗമായ അദ്ദേഹത്തെ, ഫോമാ സീനിയർ നേതാവും, അവിഭക്ത ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന മാത്യൂസ് ചെരുവിൽ അധ്യക്ഷനായി നടന്ന യോഗത്തിൽ, ഫോമയുടെ വിവിധ റീജിയനുകളിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. എന്നും സ്ഥാനമാനങ്ങൾ ആഗ്രഹിക്കാതെ, സംഘടനയുടെ നല്ല ഭാവിക്കു വേണ്ടി തീരുമാനങ്ങൾ കൈ കൊള്ളുന്ന മാത്യൂസ് ചെരുവിൽ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഇടയിൽ ജന സമ്മതനാണ്. മിഷിഗണിലെ മറ്റ് പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനകളായ ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്, മിഷിഗൺ മലയാളി അസ്സോസിയേഷൻ, ഒപ്പം മിനസോട്ട മലയാളി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകൾ അദ്ദേഹത്തിന് പിൻതുണ നൽകിയിരുന്നു.
യോഗത്തിൽ ഫോമാ ദേശീയ സമിതി അംഗം പോൾ കുര്യാക്കോസ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് മനോജ് ജയ്ജി, സെക്രട്ടറി അഭിലാഷ് പോൾ, ട്രഷറർ ബിജു ജോസഫ്, വൈസ് പ്രസിഡന്റ് നോബിൾ തോമസ്, ജോയിന്റ് സെക്രട്ടറി അമിത് നായർ, ജോയിന്റ് ട്രഷറാർ ദിനേശ് ലക്ഷ്മൺ, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ തോമസ് കർത്തനാൾ തുടങ്ങിയവർ പങ്കെടുത്തു. ഫോമാ 2020 ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ ഡേവിഡിനെ വിജയിപ്പിക്കണമെന്ന് യോഗം, നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മാത്യൂസ് ചെരുവിൽ 586 206 6164

Share This:

Comments

comments