മാപ്പ്  ഓണം സെപ്റ്റംബര്‍ 7 ന്, അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥി.

0
135

ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍  ഓഫ് ഗ്രേറ്റര്‍  ഫിലാഡല്‍ഫിയായുടെ  (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച ഉച്ചയ്ക്ക് പത്തര  മുതല്‍ ഫിലാഡല്‍ഫിയാ ആസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (10197 Northeast Ave, Philadelphia, PA  19115 )   ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്.

ഫോമാ പ്രസിഡന്റ് ഫിലിപ്പ്  ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാര്‍ ഷിനു ജോസഫ്,  ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ്  ബോബി തോമസ് എന്നിവരോടൊപ്പം,   സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിക്കുന്നതായിരിക്കും.

പരിപാടികളുടെ ക്രമീകരണങ്ങള്‍ എല്ലാം പുരോഗമിച്ചു വരുന്നതായി അസോസിയേഷന്‍ പ്രസിഡന്‍റ് ചെറിയാന്‍ കോശി, ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അറിയിച്ചു.   പ്രഫഷണല്‍ ട്രൂപ്പുകള്‍ അണിയിച്ചൊരുക്കുന്ന വിവിധ തരം കലാപരിപാടികള്‍ ഈ ആഘോഷപരിപാടികളുടെ  മാറ്റ് കൂട്ടുമെന്ന്  ആര്‍ട്ട്‌സ് ചെയര്‍മാന്‍  ലിജോ ജോര്‍ജ് പറഞ്ഞു. കേരളത്തനിമയില്‍  തയ്യാറാക്കി ഇലയിട്ട് വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ മുഖ്യ ഘടകം ആയിരിക്കും.

ഓണാഘോഷങ്ങളുടെ വന്‍ വിജയത്തിനായി യോഹന്നാന്‍ ശങ്കരത്തില്‍ ( കണ്‍വീനര്‍), തോമസ് എം . ജോര്‍ജ്ജ് ( അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍), അനു സ്കറിയാ (റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍), ജോണ്‍സണ്‍ മാത്യു (ഫുഡ് കമ്മറ്റി ചെയര്‍മാന്‍),  ലിജോ ജോര്‍ജ്ജ് (കള്‍ച്ചറല്‍ ചെയര്‍മാന്‍), അഷിതാ ശ്രീജിത്ത് (വുമണ്‍സ് ഫോറം) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഓണാഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (മാപ്പ് പ്രസിഡന്‍റ്): 2012869169, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി): 2014465027,  ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071, ലിജോ ജോര്‍ജ് (ആര്‍ട്ട്‌സ് ചെയര്‍മാന്‍): 215 776 7940.

രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഒ അറിയിച്ചതാണിത്.

Share This:

Comments

comments