യുഎസില്‍ മുങ്ങി മരിച്ചു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത.

0
585

ജോയിച്ചൻ പുതുക്കുളം. 

ഒറിഗോണ്‍: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങി മരിച്ചു. സുമേദ് മന്നാര്‍ (27) ആണ് ഒറിഗോണിലെ ക്രാറ്റര്‍ തടാകത്തില്‍ മുങ്ങിമരിച്ചത്. ആളുകള്‍ സ്ഥിരമായി നീന്തുകയും ചാടികുളിക്കുകയും ചെയ്യുന്ന സ്ഥലമാണിതെന്ന് ക്രാറ്റര്‍ ലേക് നാഷനല്‍ പാര്‍ക്കിലെ വക്താവ് മാര്‍ഷ മക്കാബ് പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.30ന് ജംപിങ് റോക്കില്‍ നിന്നും ചാടിയ സുമേദ് പൊങ്ങി വന്നില്ലെന്നും അവര്‍ അറിയിച്ചു. ഏതാണ്ട് 25 അടി ഉയരത്തില്‍ നിന്നുമാണ് ഇന്ത്യക്കാരന്‍ ചാടിയതെന്നും മാര്‍ഷ വ്യക്തമാക്കി.

 

ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിയായിരുന്നു സുമേദ്. ഉയരത്തില്‍ നിന്നും തടാകത്തിലേക്ക് ചാടുന്നതിന് വിലക്കുള്ള സ്ഥലമല്ല ഇത്. എന്നാല്‍, എന്തു കൊണ്ടാണ് സുമേദ് മുങ്ങിപ്പോയതെന്ന് വ്യക്തമല്ല. തടാകത്തിലെ ശരാശരി താപനില മൂന്ന് ഡിഗ്രിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

സുമോദ് മുങ്ങിയപ്പോള്‍ തന്നെ പാര്‍ക്കിലെ ജീവനക്കാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷം ഞായറാഴ്ച രാത്രി തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയും ചെയ്തു. രാവിലെ നീന്തല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 90 മീറ്റര്‍ താഴെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് സുമോദിന്റെ മൃതദേഹം കണ്ടെത്തിയത്.

Share This:

Comments

comments