കുമ്മനം രാജശേഖരന്‍ ഹൂസ്റ്റന്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എത്തുന്നു.

0
140

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മിസോറാം ഗവര്‍ണറുമായിരുന്ന പ്രശസ്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍ ശ്രീ കുമ്മനം രാജശേഖരന്‍ ഹൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ 2019 ആഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മലയാളികളെ അഭിസംബോധന ചെയത് കൊണ്ട് സംസാരിക്കുന്നു.

 

ശ്രീ കുമ്മനം രാജശേഖരന്‍ സമൂഹ്യ പരിഷ്കര്‍ത്താവ്, സമൂഹ്യ സേവകന്‍ , ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, ജന്മ ഭൂമി ചെയര്‍മാന്‍, നിലക്കല്‍ സമരനായകന്‍, ഹന്ദു ഐക്യവേദി പ്രസിഡന്റ്, അയ്യപ്പ സേവാസമാജം സെക്രട്ടറി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍വ്വജന സമ്മതനായ ശ്രീ കുമ്മനം രാജശേഖരനുമായി സംവേദിക്കുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും ഈ സൗഹൃദ വേദിയിലേക്ക് സ്‌നേഹപുരസ്സരം ക്ഷണിച്ചു കൊള്ളുന്നു,

 

കൂടാതെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍, ജനപ്രിയ എഴുത്തുകാരന്‍, ജന്മഭൂമിയുടെ ലേഖകനായി ദശകങ്ങളിലെ അനുഭവസമ്പത്ത് , യുഎന്‍എസ് സി എഫ് ഫെല്ലോഷിപ്പ് എന്നിവയാല്‍ അംഗീകരിക്കപ്പെട്ട ശ്രീ ശ്രീകുമാറും, കോളമിസ്റ്റ്, സാമ്പത്തിക കാര്യങ്ങളിലെ ടെലിവിഷന്‍ കമന്റേറ്റര്‍, ആറ്റോമിക് എനര്‍ജി വകുപ്പിന്‍ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ രഞ്ജിത്ത് കാര്‍ത്തികേയനും ഈ സൗഹൃദ സയാഹ്നത്തിന്‍ പങ്കെടുക്കുന്നു , ഈ ധന്യ മുഹൂര്‍ത്തം സമ്പന്നമാക്കുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളയും സ്‌നേഹാദങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു . കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക ശശിധരന്‍ നായര്‍ 281 313 145, അജിത് നായര്‍ 832731 1710, സുരേഷ് പിള്ള 7135697920, രമാശങ്കര്‍ 4046809787.

Share This:

Comments

comments