ഓര്‍മ്മ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്.

0
112

ജോയിച്ചൻപുതുക്കുളം.

ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) ഓണാഘോഷ പരിപാടികള്‍ പെപ്റ്റംബര്‍ 2ന് ലേബര്‍ഡേയില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ലോങ്ങ് വുഡ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (251 ഈസ്റ്റ് ലേക്ക് ബ്രാന്റലി െ്രെഡവ്) വെച്ച് നടക്കുന്നതാണ്.

 

രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യയും കായിക വിനോദങ്ങളും മറ്റ് മത്സരങ്ങളും ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് നവ്യാനുഭവം പകരും.

 

ക്രമീകരണങ്ങള്‍ക്ക് വേണ്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിജോ ചിറയില്‍ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമണ്‍ (ജോ. സെക്രട്ടറി), നെബു സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരാണ് ഓര്‍മ്മ ഭാരവാഹികള്‍.

Share This:

Comments

comments