ഫ്‌ളവേഴ്‌സ് ടിവി കര്‍ഷക അവാര്‍ഡ് 2019 ചിത്രീകരണം അമേരിക്കയില്‍ ആരംഭിച്ചു.

0
204

ജോയിച്ചൻ പുതുക്കുളം.

അമേരിക്കന്‍ മണ്ണിലും പൊന്നുവിളയിക്കുന്ന മലയാളി കര്‍ഷകരെ ലോകത്തിനു പരിചയപെടുത്തുന്നതിനും ഏറ്റവും മികച്ച കര്‍ഷകനെ ആദരിക്കുന്നതിനുമായി ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ ഒരുക്കുന്ന ഫ്‌ളവേഴ്‌സ് ടിവി കര്‍ഷക അവാര്‍ഡ് 2019ന്റെ ചിത്രീകരണം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ചു.

 

അകാലത്തില്‍ പൊലിഞ്ഞുപോയ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കര്‍ഷകനും ഫ്‌ളവേഴ്‌സ് ടി വി യു എസ് എ യുടെ പ്രിയ സുഹൃത്തുമായിരുന്ന ചിക്കാഗോയിലെ ജോയ് ചെമ്മാച്ചലിന്റെ പേരിലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

നോര്‍ത്ത് അമേരിക്കയില്‍ എവിടെയും ചെറുതും വലുതുമായ കൃഷി നടത്തുന്ന ആര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണെന്നു ഫ്‌ളവേഴ്‌സ് യുഎസ്എ സിഇഒ ബിജു സക്കറിയ, പ്രൊഡക്ഷന്‍ ഹെഡ് മഹേഷ് മുണ്ടയാട് എന്നിവര്‍ അറിയിച്ചു.

 

ഈ കാര്‍ഷിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കൃഷിയിടത്തിന്റെ ചിത്രങ്ങളും ഒരു ചെറുകുറിപ്പും info@ flowersusa.tv എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കേണ്ടതാണ്. ഫ്‌ലവര്‍സ് യുഎസ്എ കാമറ ടീം തോട്ടം സന്ദര്‍ശിച്ചു ചിത്രീകരണം നടത്തുന്നതും കര്‍ഷക കുടുംബത്തിന്റെ ഇന്റര്‍വ്യൂ സഹിതം ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതുമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു സക്കറിയ 847 6306 462, മഹേഷ് മുണ്ടയാട് 610 427 9725

Share This:

Comments

comments