നവ്യം 2019 ചിക്കാഗോയില്‍ ഓഗസ്റ്റ് 17ന്.

0
91

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ \’നവ്യം 2019\’ നടത്തപ്പെടുന്നു. ചിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരി റവ.ഡോ. ഭാനു ശാമുവേല്‍ ചിക്കാഗോ മാര്‍ത്തോമാ പള്ളി അങ്കണത്തില്‍ നടക്കുന്ന ഈവര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

 

ഇതിലൂടെ സമാഹരിക്കൂന്ന തുക \’ഹോം ഫോര്‍ ഹോംലെസ്\’ എന്ന പദ്ധതിയിലൂടെ ഭവനരഹിതര്‍ക്ക് വീടുകള്‍ വച്ചുനല്‍കാന്‍ വിനിയോഗിക്കുമെന്നു ചുമതലക്കാര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ സഹായം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.

 

ഈവര്‍ഷത്തെ കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും പങ്കെടുക്കുന്ന നൃത്തവും, സംഗീതവും കലാപരിപാടികളും അരങ്ങേറും. ഇതിനോടു ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരവുമായി വാണിജ്യമേള നടക്കും. കേരളത്തിന്റെ തനതായ ശൈലിയില്‍ പാകംചെയ്ത നാടന്‍ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും പ്രവര്‍ത്തിക്കും.

 

റവ. ഷിബി വര്‍ഗീസ്, റവ. ജോര്‍ജ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഐപ്പ് പരിമണം, സെക്രട്ടറി പ്രമോദ് ജോണ്‍, വൈസ് പ്രസിഡന്റ് സുനൈന ചാക്കോ, ട്രഷറര്‍ ആല്‍ബിന്‍ ജോര്‍ജ്, ജോമി റോഷന്‍, സെനു ദാനിയേല്‍, രാജേഷ് ഫിലിപ്പ്, ഷേര്‍ളി ദാനിയേല്‍, ഷിജി അലക്‌സ്, റോയി തോമസ്, ലിനു മാത്യു, അജു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Share This:

Comments

comments