ഡാളസ് സ്കൂള്‍ ഓഫ് തിയോളജി ഗ്രാജുവേഷന്‍ ആഗസ്റ്റ് 17ന്.

0
84

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: മറുനാട്ടിലെ മലയാളികള്‍ക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007ല്‍ ഡാളസില്‍ ആരംഭിച്ച ഡാളസ് സ്കൂള്‍ ഓഫ് തിയോളജിയുടെ ആറാമത് ഗ്രാജുവേഷന്‍ സര്‍വീസ് ആഗസ്റ്റ് 17ന് കാല്‍വറി പെന്തക്കോസ്ത് ചര്‍ച്ചില്‍ വച്ച് നടക്കുന്നതാണ്. ഡാളസ് ബാപ്ടിസ്റ്റ് യൂണിവേഴ്‌സിറ്റി പ്രോഫസര്‍, സൌത്ത് വെസ്‌റ്റേണ്‍ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ , ന്യൂമാന്‍ ഇന്‍റര്‍നാഷണല്‍! അക്കാദമി സൂപ്രണ്ട് തുടങ്ങി വിവിധ പദവികള്‍ വഹിക്കുന്ന ഡോക്ടര്‍ ഷീബ ജോര്‍ജ്ജാണ് മുഖ്യാതിഥി. മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്‍റ് ഡോക്ടര്‍ ടി ജി കോശി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ ദാനം നിര്‍വ്വഹിക്കുന്നു. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ബ്രദര്‍ സാം അലക്‌സാണ്. ‘ക്രിസ്തുവിനെ അറിയുക അറിയിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

എട്ടു വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ആ അ ശി ഠവലീഹീഴ്യ (ബി എ ഇന്‍ തിയോളജി) ബിരുദം കരസ്ഥമാക്കുന്നത്. ഇതിനോടകം തന്നെ 45 വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ച് വിവിധ മണ്ഡലങ്ങളില്‍ സുവിശേഷീകരണ രംഗത്ത് സജീവമായിട്ടുണ്ട്.

 

ബൈബിളിന്‍റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങള്‍ എന്നിങ്ങനെ 36ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റര്‍മാരായ എബ്രഹാം തോമസ് (പ്രിന്‍സിപ്പാള്‍), ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്), തോമസ് മുല്ലയ്ക്കല്‍(അക്കാദമിക്ക് ഡീന്‍), കെ കെ മാത്യു(രജിസ്ട്രാര്‍) എന്നിവര്‍ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു. ഗാര്‍ലെന്റിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡിലും ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിലുമായി രണ്ടു സ്ഥലങ്ങളിലാണ് ബൈബിള്‍ സ്കൂള്‍ ഇപ്പോള്‍ നടന്നു വരുന്നത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6മണി മുതല്‍ 9മണി വരെയാണ് പഠന സമയം.

 

അടുത്ത അദ്ധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ആഗസ്റ്റ് 19ന് ആരംഭിക്കുന്നതാണ്. സഭാ വിഭാഗ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അഡ്മിഷന്‍ നല്‍കുന്നു. ആഗസ്റ്റ് 17ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടക്കുന്ന ഗ്രാജുവേഷന്‍ സര്‍വ്വീസിലേക്ക് പൊതുജനങ്ങള്‍ കടന്നുവരുന്നത് ബൈബിള്‍ സ്കൂള്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 469 682 5031/ 214 223 1194

 

Graduation venue: Calvary Pentecostal Church 725 W Arapaho Rd, Richardson, TX 75080

Share This:

Comments

comments