മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഓണാഘോഷം ആഗസ്റ്റ് 17ന്.

0
157

ജോയിച്ചൻ പുതുക്കുളം.

റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 17ാം തീയതി ശനിയാഴ്ച വാല്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11.30 നു 21 വിഭവങ്ങളോടു കൂടിയ ഓണസദ്യ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് താലപ്പൊലി, ചെണ്ടമേളം, മുത്തുകുട, പുലികളി, കാവിയാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തപ്പെടുന്നു.

 

തുടര്‍ന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം ക്‌നാനായ യാക്കോബായ സഭയുടെ ആത്മീയ പിതാവ് ബഹുമാനപ്പെട്ട കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും, അമേരിക്കയിലെ പ്രഥമ മലയാളി ജഡ്ജ് ജൂലി മാത്യൂവും മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ഹോണറബിള്‍ ജഡ്ജ് ജൂലി മാത്യുവും ചേര്‍ന്ന് മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഉത്ഘാടനം ഔപചാരികമായി നിര്‍വ്വഹിക്കുന്നതാണ്. ചടങ്ങിനു മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെയും, ഫോമയുടെയും ദേശീയ നേതാക്കളും റ്റാമ്പായിലും പരിസരത്തുമുള്ള സാമൂഹിക, സാംസ്കാരിക, ആത്മീയ നേതാക്കളും ചടങ്ങിനു വിശിഷ്ടാത്ഥികളായിരിക്കും. തദവസരത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ കര്‍ഷകശ്രീ പട്ട ജേതാക്കളെ വേദിയില്‍ ആദരിക്കുന്നതാണ്. അതെ തുടര്‍ന്ന് ഈ വര്‍ഷം ഹൈസ്ക്കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥിയെ വേദിയില്‍ ആദരിക്കുന്നതാണ്.

 

തുടര്‍ന്ന് റ്റാമ്പായിലെ 300 ഓളം വരുന്ന കലാപ്രതിഭകളുടെ വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതാണ്. കുറഞ്ഞ കാലം കൊണ്ട് വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ ലോകമലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ മെഗാ ഓണാഘോഷത്തിലേക്കു താമ്പായിലും പരിസരത്തും അധിവസിക്കുന്ന എല്ലാ മലയാളികളുടെയും സാന്നിധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഷൈനി ജോസ് കിഴക്കനടിയില്‍ 8634470807, സുനിതാ ഫല്‍വര്‍ഹില്‍(സെക്രട്ടറി)3022902700, ട്രഷറര്‍ അനില്‍ നെച്ചിയില്‍8137488495, ജോയിന്റ് ട്രഷറര്‍ ബെന്‍സി മാക്കീല്‍8133851663, ജെയ്‌നി ഷൈജന്‍8635821926

Share This:

Comments

comments