ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു രാജു പള്ളം ചെയര്‍മാനായി സ്വാഗത കമ്മറ്റി.

0
152

ജോയിച്ചൻ പുതുക്കുളം.

ന്യുജേഴ്‌സി: എട്ടാമത് ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു രാജു പള്ളം ചെയര്‍മാനായി സ്വാഗത കമ്മറ്റി രൂപീകരിച്ചു. സണ്ണി മാളിയേക്കലും ജോയിച്ചന്‍ പുതുക്കളവും കണ്‍ വീനര്‍മാരായ കമ്മറ്റിയില്‍ മനു തുരുത്തികാടന്‍ ജോയ് തുമ്പമണ്‍ മഹേഷ് മുന്നയാട് എന്നിവര്‍ ഉണ്ടായിരിക്കും. അറു വര്‍ഷങ്ങല്‍ക്കു ശേഷം ന്യുജേഴ്‌സിയിലെത്തുന്ന കോണ്‍ഫ്രന്‍സിനു വേണ്ട തയ്യാറെടുപ്പുകള്‍ അരംഭിച്ചു കഴിഞ്ഞതായി രാജു പള്ളം അറിയിച്ചു. കോണ്‍ഫ്രന്‍സിനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് സണ്ണി മാളിയേക്കലും ജോയിച്ചന്‍ പുതുക്കളവും അറിയിച്ചു. കോണ്‍ഫ്രന്‍സുമായി അനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും

 

ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂ ജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

 

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Share This:

Comments

comments