റവ ഫാ.ടോമി ജോസഫ് പുളിയാനംപട്ടയില്‍ മേജര്‍ സുപ്പീരിയര്‍ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

0
208

ജോയിച്ചൻ പുതുക്കുളം.

അറ്റ്‌ലാന്റ :ഫാ. ടോമി ജോസഫ് പുളിയാനംപട്ടയില്‍ മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സാലസിന്റെ നോര്‍ത്ത് അമേരിക്കന്‍ മേജര്‍ സുപ്പീരിയര്‍ ആയി രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു.

 

മൂന്നുവര്‍ഷത്തേക്ക് അറ്റ്‌ലാന്റ കേന്ദ്രമായ ആസ്ഥാനത്തു ആണ് നിയമനം . തന്റെ വൈദിക ജീവിതത്തില്‍ ഇരുപത്തഞ്ചു വര്ഷം പൂര്‍ത്തിയാക്കുകയാണ് ഫാ. ടോമി . ഇപ്പോള്‍ അറ്റ്‌ലാന്റ സെന്റ് മാര്‍ഗരീറ്റ ഡി യു വില്‍ പള്ളിയുടെ വികാരി ആയിരിക്കുന്നതോടൊപ്പം, നാഷ്‌വില്‍ ടെന്നീസിയില്‍ വി . മദര്‍ തെരേസ സിറോ മലബാര്‍ മിഷന്‍ ന്റെ കൂടി ചുമതല വഹിക്കുന്നു.

 

.വിവിധ വിഷയങ്ങളില്‍ മൂന്നു ബിരുദാനന്തര ബിരുദം ഉള്ള ഫാ. ടോമി ഇപ്പോള്‍ സൈക്കോളജിയില്‍ ഗവേഷണം നടത്തി വരുന്നു. പാലക്കാട് രൂപതയിലെ കാഞ്ഞിരപ്പുഴ സൈന്റ് തോമസ് ഫൊറാനാ ഇടവക അംഗവും പരേതരായ പുളിയനം പട്ടയില്‍ റോസമ്മ – ജോസഫ് ദമ്പതികളുടെ അഞ്ചാമത്തെ പുത്രനുമാണ് ഫാ . ടോമി ജോസഫ്.

 

Share This:

Comments

comments