കെവിന്‍ വധക്കേസ്;ബുധനാഴ്ച വിധിപറയും.

0
339

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധിപറയും. മൂന്ന് മാസത്തെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി അവസാനഘട്ട നടപടികളിലേക്ക് കടക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്.മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിപറയുക.

കഴിഞ്ഞ വര്‍ഷം മേയ് 27-നാണ് കോട്ടയം നാട്ടാശേരി സ്വദേശി കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. 28-ന് പുലര്‍ച്ചെ കെവിന്‍റെ മൃതദേഹം തെന്മല ചാലിയേക്കര ആറില്‍ കണ്ടെത്തുകയായിരുന്നു.കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ചു. 238 പ്രമാണങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍, ആക്രമിക്കാന്‍ ഉപയോഗിച്ച വാള്‍ എന്നിവ ഉള്‍പ്പെടെ പ്രോസിക്യുഷന്‍ ഹാജരാക്കിയ 56 തെളിവുകളും കോടതി പരിശോധിച്ചു.

Share This:

Comments

comments