സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 23,24,25 തീയതികളില്‍.

0
100

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ 16 മത് സംയുക്ത സുവിശേഷ മഹായോഗം ഈ വര്‍ഷം ഓഗസ്റ്റ് 23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ് ആര്‍.സി ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്നു.

 

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സുപ്രസിദ്ധ സുവിശേഷ പ്രസംഗകനും, ശാസ്താംകോട്ട ബൈബിള്‍ സ്ക്കൂള്‍ വൈസ് പ്രിന്‍സിപ്പലും, കേരളത്തിലെ അടൂര്‍ സ്വദേശിയും ആയ റവ.ഫാ. ജോജി കെ. ജോയ് ആണ് ഈ വര്‍ഷത്തെ പ്രധാന സുവിശേഷ പ്രസംഗകന്‍.

 

എല്ലാ ദിവസങ്ങളിലും 6:307:00 വരെ സന്ധ്യാ നമസ്ക്കാരവും , മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, പ്രസംഗങ്ങള്‍ക്ക് മുമ്പും പിമ്പും കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ നൂറോളം ഗായകര്‍ ആലപിക്കുന്ന, സംയുക്ത ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും യോഗത്തെ കൂടുതല്‍ ധന്യമാക്കും. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യസഹകരണങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു.

 

President: Very Rev. Dr. Yohannan (Sankarathil) Cor-Episcopa – 516-850-9213H. G. Yuhanon Mar PolyCarpus Metropolitan
Very Rev. Dr. Yohannan Sankarathil Cor-Episcopa (President)
H.G. Yuhanon Mar Polycarpus Metropolitan (Inauguration)
Rev. Fr. Joji K. Joy (Main Speaker)

Share This:

Comments

comments