ബ്രദർ എം ഇ ചെറിയാൻ സ്മരണകൾ പ്രോജ്വലിപ്പിച്ച ഗാന സന്ധ്യ അവിസ്മരണീയമായി.

0
115
>പി പി ചെറിയാൻ.
ഇര്‍വിങ് (ഡാലസ്) : ഇരുന്നൂറ്റിഅമ്പതിൽ പരം  ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അധ്യാപകനും   സുവിശേഷ പ്രാസംഗീകനും,വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയൻസാറിന്റെ  ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി. അനുഗ്രഹത്തിന് അധിപതിയെ ,സീയോൻ സഞ്ചാരി ഞാൻ ,എൻ സങ്കടവും സകലവും തീർന്നു പോയി ,പ്രതിഫലം തന്നീടുവാൻ ,തുടങ്ങിയ ഗാനങ്ങൾ ആലപിച്ചപ്പോൾ എം. ഇ. ചെറിയാന്റെ മക്കളായ ജെയിംസ് ചെറിയാന്‍, ടൈറ്റസ് ചെറിയാന്‍, ജോസ് ചെറിയാന്‍, കൊച്ചു മകന്‍ വിജു എന്നിവര്‍ പിതാവിന്റെ സ്മരണകള്‍ പങ്കുവെച്ചു , ഫിലിപ്പ് അഡ്രൂസ് ഓരോ ഗാനത്തിന്റേയും ചരിത്ര പശ്ചാത്തലം വിവരിച്ചു.
ആഗസ്ററ് 11 ഞായറാഴ്ച വൈകീട്ട് കാരോൾട്ടൻ ബ്രദറണ് ബിലീവേഴ്‌സ് ചാപ്പലിൽ  നടന്ന ചടങ്ങില്‍ ബ്രദര്‍ വില്യം ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജെറി മോഡിയില്‍ സ്വാഗതം ആശംസിച്ചു. യു കെയിൽ സ്ഥിര താമസക്കാരനും തൃശൂര്‍ സ്വദേശിയുമായ ജോയി തോമസിന്റെയും ഗായകന്‍ മാത്യു ജോണിന്റെയും സാന്നിധ്യം സംഗീത സന്ധ്യയെ ധന്യമാക്കി. സുവിശേഷകന്‍ ജോണ്‍ കുര്യന്‍ ധ്യാനപ്രസംഗം നടത്തി.
വിവിധ സഭകളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായകര്‍, അനിയന്‍ ഡാലസ്, ജെന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മൂന്നുമണിക്കൂർ നീണ്ടുനിന്ന സംഗീത സന്ധ്യ സീയോൻ സഞ്ചാരി ഞാൻ യേശുവിൽ …എന്ന ഗാനം എല്ലാവരും ചേർന്നു പാടിയതോടെ സംഗീത സന്ധ്യ സമാപിച്ചു

Share This:

Comments

comments