ഹൂസ്റ്റന്‍ സെന്‍റ് മേരീസില്‍ കണ്‍വന്‍ഷനും പെരുനാളും 16 മുതല്‍ 18വരെ.

0
85

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റന്‍: സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ കണ്‍വന്‍ഷനും പെരുനാളും 16 മുതല്‍ 18വരെ ദക്തിസാന്ദ്രമായി ആചരിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എം.ജി.ഒ.സി.എസ്.എം. ജനറല്‍ സെക്രട്ടറി റവ. ഡോ. വ4ഗീസ് വ4ഗീസ് മുഖ്യ കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച (16) വൈകിട്ട് ഏഴിനു സന്ധ്യാ നമസ്കാരം. തുടര്‍ന്നു വികാരി റവ. പി.എം. ചെറിയാന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. വ4ഗീസ് വ4ഗീസ് സന്ദേശം നല്‍കും.

 

ശനിയാഴ്ച (17) വൈകിട്ടു 4.30 മുതല്‍ 6.00 വരെ എം.ജി.ഒ.സി.എസ്.എം., ഒ.സി.വൈ.എം. പ്രവര്‍ത്തക്കായി ക്‌ളാസുകള്‍. ആറുമണിക്കു സന്ധ്യാ നമസ്കാരം. തുടര്‍ന്നു കണ്‍വന്‍ഷന്‍ രണ്ടാം ദിവസം. എട്ടുമണിക്ക് ആഘോഷമായ പെരുനാള്‍ റാസ. ഞായറാഴ്ച (18) രാവിലെ 8.00നു പ്രഭാത പ്രാര്‍ഥന. 9.00ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു റവ. ഡോ. വ4ഗീസ് വ4ഗീസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. പി.എം. ചെറിയാന്‍, റവ. ഫാ. വി.സി. വ4ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആശിര്‍വാദം, കൈമുത്ത്. 12ന് നേര്‍ച്ച വിളന്പ്. തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പെരുനാളിനു സമാപ്തിയാകുമെന്ന് വികാരി റവ. പി.എം. ചെറിയാന്‍ അറിയിച്ചു.

 

പെരുനാളിന്റെ നടത്തിപ്പിനായി പള്ളി ട്രസ്റ്റി റിനില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പെരുനാളിലേക്കു നേര്‍ച്ചകളും സംഭാവനകളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ദേവാലയത്തില്‍ സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി റവ. ഫാ. പി.എം. ചെറിയാന്‍ (2812164347), ദേവാലയ ട്രസ്റ്റി റിനില്‍ വര്‍ഗീസ് (9546639024), സെക്രട്ടറി നിതിന്‍ നൈനാന്‍ (8326816823).

Share This:

Comments

comments