ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പ്രധാന തിരുനാളിന് കൊടിയേറി.

0
212

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദര്‍ശനത്തിരുനാള്‍ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 11 ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അസിസ്റ്റന്‍റ് വികാരി ഫാ. ബിബി തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

 

അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലിയില്‍ വചനസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പരി.മാതാവിന്റെ നൊവേനയെ തുടര്‍ന്ന് ഏവരും ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയില്‍ കമനിയമായി അലങ്കരിച്ചിരിക്കുന്ന കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങളില്‍ ഒന്നാം ദിന ചടങ്ങുകള്‍ക്ക് ഏറെ പകിട്ടേകി.

Share This:

Comments

comments