ജോസഫ് തോമസ് ഡാലസിൽ നിര്യാതനായി.

0
446

  ഷാജി രാമപുരം.

                                                            

ഡാലസ്: മാവേലിക്കര കരിപ്പുഴ ചെറുവിളേത്ത് റിട്ട.ഇന്ത്യൻ റയിൽവേ ഉദ്യോഗസ്ഥൻ ജോസഫ് തോമസ് (വാവച്ചൻ 80 ) ഡാലസിൽ നിര്യാതനായി.കൊട്ടാരക്കര പാളത്തിൽ മേലേതിൽ കുടുംബാംഗമാണ്. ഭാര്യ ഡെയ്‌സി ജോസഫ്.

 

പരേതനായ സാംജി, സ്മിത (ഡാലസ്) എന്നിവർ മക്കളും, ഡാലസ് സെന്റ്.ജോർജ് ഓർത്തഡോക്സ് ഇടവകാംഗം കരിപ്പുഴ പാലക്കൽത്താഴയിൽ അലക്സ് എബ്രഹാം മരുമകനും, നേത്ര, നവ്യ, നോവേൽ എന്നിവർ കൊച്ചുമക്കളും ആണ്.

 

വാഷിംഗ്‌ടണിലെ മോണ്ടെസനോ സിറ്റി മേയർ വിനി ശാമുവേലിന്റെ പിതാവ് ശാമുവേൽ തോമസ് പരേതന്റെ സഹോദരൻ ആണ്.

 

നാളെ (ചൊവ്വാഴ്ച്ച) വൈകിട്ട് 6 മുതൽ 9 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ( 11550 Luna Rd, Dallas, Tx 75234 ) വെച്ച് പൊതുദർശനവും തുടർന്ന് സംസ്കാരം ആഗസ്റ്റ് 17 ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കരിപ്പുഴ ശാലേം മാർത്തോമ്മപ്പള്ളി സെമിത്തേരിയിൽ.

 

കൂടുതൽ വിവരങ്ങൾക്ക് : ജോമോൻ 214 566 4275

Share This:

Comments

comments