എന്‍ ആര്‍ എ എതിര്‍പ്പിനെ അവഗണിച്ച് കര്‍ശന ഗണ്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ട്രംമ്പ്.

0
168
പി പി ചെറിയാന്‍.

വാഷിംഗ്ടണ്‍ ഡി സി: ടെക്‌സസ്സിലെ എല്‍പാസോയിലും, ഒഹായൊ ഡെടെന്നിലും നടന്ന കൂട്ട നരഹത്യക്ക് ശേഷം ഗണ്‍വയലന്‍സ് തടയുന്നതിന് കര്‍ശന ഗണ്‍ കണ്‍ട്രോള്‍ നിയമം കൊണ്ടുവരുമെന്ന് ആഗസ്റ്റ് 9 ന് പ്രസിഡന്റ് ട്രംമ്പ് വൈറ്റ് ഹൗസിന് പുറത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

 

നാഷണല്‍ റൈഫിള്‍ അസ്സോസിയേഷന്റെ എതിര്‍പ്പുകള്‍ അവഗണിച്ചു \’ബാക്ക്ഗ്രൗണ്ട് ചെക്ക് അപ്പ്\’ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള നിയമ നിര്‍മ്മാണം സെനറ്റില്‍ കൊണ്ടുവന്ന് പാസ്സാക്കുന്നതിന് സെനറ്റ് മെജോറിട്ടി ലീഡര്‍ മിച്ചു മെക്കോണലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംമ്പ് പറഞ്ഞു. ഇരു പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബില്‍ എത്രയും വേഗം പാസ്സാക്കാന്‍ കഴിയുമെന്നും ട്രംമ്പ് പറഞ്ഞു.

 

യു എസ് ഹൗസ് മെജോറട്ടി ലീഡര്‍ നാന്‍സി പെലോസിയുമായി ഈ കാര്യം ചര്‍ച്ച ചെയ്തുവെന്നും, യു എസ് സെനറ്റില്‍ \’യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് ബില്‍\’ ന്യൂനപക്ഷ കക്ഷിയുടെ ലീഡര്‍ ഷുക്ക് സ്കമറുമായി സഹകരിച്ചു പാസ്സാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംമ്പ് സൂചിപ്പിച്ചു.

ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ പാസ്സാക്കുന്നതിന് പ്രസിഡന്റ് എന്ന നിലയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് സ്‌പെഷ്യല്‍ സെനറ്റ് വിളിച്ചു ചേര്‍ക്കണമെന്ന് നാന്‍സി പെളോസി ആവശ്യപ്പെട്ടു.

 

ഗണ്‍ ലോബിയുടെ ശക്തമായ എതിര്‍പ്പുകള്‍ ഗണ്‍ കണ്‍ട്രോള്‍ നിയമം പാസ്സാക്കുന്നതിന് കാലതാമസമുണ്ടാക്കില്ലെന്നും ട്രംമ്പ് ഉറപ്പു നല്‍കി. ഗണ്‍ വില്‍പന നടത്തുന്നതിന് മുമ്പ് ഫെഡറല്‍ ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് വേണമെന്ന നിയമനിര്‍മാണം ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് ഹൗസ് ഫെബ്രുവരിയില്‍ പാസ്സാക്കിയിട്ടുണ്ടെന്നും പെളോസി പറഞ്ഞു.

Share This:

Comments

comments