ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു;ജാഗ്രത നിര്‍ദ്ദേശം.

0
253

ജോണ്‍സണ്‍ ചെറിയാന്‍.

വയനാട്:മഴക്കെടുതി രൂക്ഷമായ വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു.ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയതിനാലാണ് അണക്കെട്ട് തുറന്നത്. സെക്കന്റില്‍ 8500 ലിറ്റര്‍ ജലമാണ് പുറത്തേക്ക്‌ വിടുന്നത്.അണക്കെട്ട് തുറന്നതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്‍റീമീറ്റര്‍ മുതല്‍ 15 സെന്‍റീമീറ്റര്‍ വരെ വര്‍ധിക്കും. ഇരു കരകളിലും ഉള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Share This:

Comments

comments