വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക് ഫാമിലികളുടെ ഒരു ഉത്സവമായി.

0
92

ജോയിച്ചൻ പുതുക്കുളം.

വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക്ആഗസ്റ്റ് 3 തീയ്യതി ശനിയാഴ്ച Hawthorn ണിലുള്ള ബ്രോഡ് വേ പാര്‍ക്കിൽ വെച്ചു വിപുലമായ നടത്തി. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പികിനിക് വൈകീട്ട് അഞ്ചുമണിയോടെ സമാപിക്കുകയുണ്ടായി. പ്രസിഡന്റ് ജോയി ഇട്ടൻ ആമുഖ പ്രസംഗത്തിന് ശേഷം അഭിഭക്ത ഫൊക്കാനയുടെ മുൻ പ്രസിഡന്റും ഫോമാ നേതാവുമായ ജെ. മാത്യൂസ് നിർവഹിച്ചു.

 

.വിവിധ പ്രായക്കാര്‍ മത്സരിച്ച് ഗെയ്മുകളില്‍ പങ്കെടുക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം ഗെയ്മുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവരും മത്സരിച്ച് സമ്മാനം നേടുന്നതും കാണാമായിരുന്നു. സ്‌പോര്‍ട്‌സുകള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.ജെ .ഗ്രെഗറി ആണ്. പിക്‌നികിന്റെ കോ-ഓര്‍ഡിനേറ്റേഴ്‌സ് ജോൺ മാത്യു, ഇട്ടൂപ് ദേവസ്യ, പലോസ് വർക്കി , എന്നിവർ പ്രവര്‍ത്തിച്ചു.

 

പ്രസിഡന്റ് ജോയി ഇട്ടൻ,വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ,സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷർ
ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് തോമസ് എന്നിവരോടൊപ്പം ,ആന്റോ വർക്കി,ജെ മാത്യൂസ്,ലിജോ ജോണ്‍ ,ജോണ്‍ കെ. മാത്യൂ, ഗണേഷ് നായര്‍,ഷൈനി ഷാജന്‍, വിബിൻ ദിവാകരൻ, കേ ജി ജനാർദ്ദനൻ , ഷാജൻ ജോർജ്,കെ.കെ .ജോൺസൻ, ലീന ആലപ്പാട്ട്, മാത്യു ജോസഫ്, , ലിജു ചാക്കോ എന്നിവർ നേതൃത്യം നൽകി.

 

പലതരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ട് ഈ വര്‍ഷത്തെ പിക്‌നിക് ശ്രദ്ധേയമായി. നിരീഷ് ഉമ്മൻ,പ്രിൻസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തട്ടുകട ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റിന്നതിനോടൊപ്പം തന്നെ അത് വേറിട്ടൊരു അനുഭവമായി . മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.

 

പ്രസിഡന്റ് ജോയി ഇട്ടൻ,വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ,സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷർ
ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് തോമസ്, രാജ് തോമസ് ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ,ട്രസ്റ്റി ബോർഡ് വൈസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ് , ഈമലയാളീയുടെ ഡയറക്ടര്‍ ജോർജ് ജോസഫ് , കൈരളി ടിവിയുടെ അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപുറം,മോൻസി വർഗീസ് ,കുര്യൻ വർഗീസ് തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ഈ പിക്‌നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു.

ഈ പിക്‌നികിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് ജോയി ഇട്ടൻ നന്ദി രേഖപ്പെടുത്തി.

Share This:

Comments

comments