ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വടംവലി ഫണ്ട് റെയ്‌സിം ഗിന്റെ കിക്ക് ഓഫും സംയുക്തമായി നടത്തി.

0
93

ജോയിച്ചൻ പുതുക്കുളം.  

ചിക്കാഗോ: കുറഞ്ഞ കാലം കൊണ്ട് നോര്‍ത്ത് അമേരിക്കന്‍ മലയാളി മനസ്സില്‍ ഇടം നേടിയ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ ബില്‍ഡിംഗിന്റെ ഉദ്ഘാടനം അമേരിക്കന്‍ ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ ബഹു. ഫാ. തോമസ് മുളവനാല്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചരിത്ര പ്രസിദ്ധമായ വടംവലി മത്സരത്തിന്റെ ഫണ്ട് റെയ്‌സിംഗ് ഉദ്ഘാടനം ചിക്കാഗോയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും തികഞ്ഞ കായികപ്രേമിയും ഇതിനെല്ലാം പുറമേ നല്ല ഒരു മനുഷ്യസ്‌നേഹിയുമായ ജോണ്‍ അങ്കിള്‍ എന്നറിയപ്പെടുന്ന ജോണ്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് വടംവലി മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി.
ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ഈ ധന്യമുഹൂര്‍ത്തത്തിന് സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് പീറ്റര്‍ കുളങ്ങര അദ്ധ്യക്ഷത വഹിക്കുകയും ജിബി കൊല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി), സണ്ണി ഇടിയാലി (ട്രഷറര്‍), സജി തേക്കുംകാട്ടില്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.), വടംവലി ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല് എന്നിവര്‍ ഈ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. സോഷ്യല്‍ ക്ലബ്ബിന്റെ ആബാലവൃത്തം അംഗങ്ങളും പങ്കെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് നന്ദി പ്രസംഗത്തില്‍ സെക്രട്ടറി റോണി തോമസ് പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

Share This:

Comments

comments