ടേസ്റ്റ് ഓഫ് കേരള – കേരളീയ രുചിക്കൂട്ടുകളുടെ സംഗമം ഓഗസ്റ്റ് 18-ന് ഷിക്കാഗോയില്‍.

0
106

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: കേരളത്തിന്റെ പാരമ്പര്യ രുചികളുമായി ആദ്യത്തെ \”ടേസ്റ്റ് ഓഫ് കേരള\’ ഓഗസ്റ്റ് 18-ന് ഷിക്കാഗോയില്‍ നടക്കുന്നു. പ്രവാസികള്‍ക്കു ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ് അമേരിക്കയില്‍ സുലഭമായി ലഭിക്കാത്ത പല കേരളീയ വിഭവങ്ങളും. അത്തരം വിവിധയിനങ്ങളുമായി ടേസ്റ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത് എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ആണ്. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള ആറോളം റസ്റ്റോറന്റുകളും നിരവധി പാചകവിദഗ്ധരായ വീട്ടമ്മമാരും ഈ രുചിമേളത്തില്‍ വിഭവങ്ങള്‍ തയാറാക്കും.

 

എല്‍ക് ഗ്രൂവ് വില്ലേജിലെ ബുസി വുഡ്‌സ് പാര്‍ക്കില്‍ വച്ചു ഓഗസ്റ്റ് 18-ന് ആണ് ടേസ്റ്റ് ഓഫ് കേരള. ഇവിടെയെത്തുന്നവര്‍ക്ക് ബോട്ടിംഗ്, കയാക്കിംഗ് മുതലായവയും ആസ്വദിക്കാം. കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ്, ബലൂണ്‍ ട്വിസ്റ്റിംഗ് മുതലായ പരിപാടികളും ഉണ്ടാകും.

 

തനി നാടന്‍ വിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെ ഒരുക്കുന്നുണ്ട് സംഘാടകര്‍. ഈ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nssofchicago.org സുജിത് കെന്നോത്ത് (513 846 6901), സതീഷ് കുമാര്‍ (773 769 7289).

Share This:

Comments

comments