തൊട്ടാൽ പൊള്ളുന്ന തൊങ്ങലുകൾ അല്ല , ആശ്വാസം ലഭിക്കുന്ന നന്മയുടെ തൊങ്ങലുകൾ ഉള്ളതാവണം ക്രിസ്തിയ സഭകൾ:സാബു വാര്യാപുരം.

0
98

ഷാജി രാമപുരം.

 ടെന്നസി: നോർത്ത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മാർത്തോമ്മ സഭയുടെ ചാറ്റനൂഗ മാർത്തോമ്മ ഇടവകയുടെ കൺവെൻഷന്റെ ഉത്‌ഘാടന ദിനത്തിൽ തൊട്ടാൽ പൊള്ളുന്ന തൊങ്ങലുകൾ അല്ലാ, ആശ്വാസം ലഭിക്കുന്ന നന്മയുടെ തൊങ്ങലുകൾ ഉള്ളതാവണം ക്രിസ്തിയ സഭകൾ എന്ന് പ്രമുഖ സുവിശേഷക പ്രഭാഷകൻ സാബു വാര്യാപുരം അഭിപ്രായപ്പെട്ടു.

 

ആർക്കും തൊടാനാകാത്ത ഉയർച്ചയല്ല . ആവശ്യക്കാരന് കൈയെത്തി തൊടാൻ ആകുന്ന തൊങ്ങലുകൾ ( നന്മകൾ) കൊണ്ട് പൂരകമാകണം ക്രിസ്തിയ സഭകൾ. പ്രതിസന്ധികളുടെ മഹാ പ്രളയത്തിൽ അകപ്പെട്ട് മുങ്ങിത്താഴുന്നവരുടെ രോദനം വീണ്ടും ഉയരുമ്പോൾ , രക്ഷയ്ക്കായി ക്രിസ്തുവിലേക്ക് എറിഞ്ഞുകൊടുക്കുന്ന, കരുതലിന്റെയും സ്നേഹത്തിന്റെയും പിടിവള്ളിയാകണം നമ്മുടെ നന്മയുടെ തൊങ്ങലുകൾ എന്ന് സാബു വാര്യാപുരം ഓർമിപ്പിച്ചു.

 

ഇടവക വികാരി റവ .അജു എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ അനേക വിശ്വാസികൾ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6.30 മുതൽ 8.30 വരെയും, നാളെ രാവിലെ 10.30 ന് ആരംഭിക്കുന്ന ആരാധനയോട് അനുബന്ധിച്ചും വചന പ്രഭാഷണം ഉണ്ടായിക്കുന്നതാണന്ന് ഇടവക സെക്രട്ടറി സാം മാത്യു അറിയിച്ചു.

Share This:

Comments

comments