ചെറു വിമാനം തകർന്ന് ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്കും മകൾക്കും ദാരുണ അന്ത്യം.

0
322

സുമോദ് നെല്ലിക്കാല.

ഫിലാഡൽഫിയ: നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർ പോർട്ടിൽ നിന്നും പറന്നുയർന്ന ഒറ്റ എൻജിൻ വിമാനം തകർന്നുവീണ് ഇന്ത്യൻ വംശജരായ ഡോ ജസ്‌വീർ ഖുറാനെ (60), ഭാര്യ ഡോ. ദിവ്യ ഖുറാനെ (54), മകൾ കിരൺ (19) എന്നിവരാണ്മരിച്ചത്.

ഹാരിങ്ടൺ ഹൈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ കിരണുമായി ഒഹായിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്കുപോകുകയായിരുന്നു. സ്വന്തം പേരിലുള്ള വിമാനം പറത്തിയത് ഡോ ജസ്‌വീർ തന്നെ ആയിരുന്നു. വിമാനത്തിന് 44 വർഷംപഴക്കമുണ്ട്.

പറന്നുയർന്നു 3 മിനിറ്റിനുള്ളിൽ നിയന്ത്രണം വിട്ട വിമാനം ഹണ്ടിങ്ങ്ടൺ വാലിയിലെ ജനവാസ കേന്ദ്രത്തിലേക്കാണ് തകർന്നുവീണത്. വീടുകൾക്കോ മറ്റ് ആളുകൾക്കോ അപായമില്ല. വിമാനം താഴേക്കു പതിക്കുന്നതിനു മുൻപ് ധാരാളം മരങ്ങളിൽഇടിച്ചതായി അയൽ വാസികൾ പറഞ്ഞു,

ഫിലാഡൽഫിയ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്നു ഡോ   ജസ്‌വീർ ഖുറാനെ.   ഡോ. ദിവ്യ ഖുറാനെഫിലാൽഫിയ സെയിന്റ് ക്രിസ്റ്റഫർ ഹോസ്പിറ്റലിൽ ന്യൂറോളജി വിദഗ്ധയും ഡ്രെക്‌സൽ യൂണിവേഴ്സിറ്റിയിൽപ്രൊഫസറും ആയിരുന്നു.

അപകടത്തെ ക്കുറിച്ചു അന്വേഷണം ആരംഭിച്ചതായും രണ്ടാഴ്ചക്കകം ആദ്യ റിപ്പോർട്ട് പുറത്തിറക്കുമെന്നും എയർ സേഫ്റ്റിഓഫീസർ ആദം ഗെർഹാർട്ട് അറിയിച്ചു.

Share This:

Comments

comments