സംസ്ഥാനത്ത് ദുരിതപെയ്ത്ത്:വയനാട്ടില്‍ വ്യാപകനാശം.

0
136

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ.  പെരിയാറും ഭാരതപ്പുഴയും ഉള്‍പ്പെട പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ വ്യാപകം.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാകും ഓടുക.

വരും മണിക്കൂറുകളില്‍ മഴ കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ പെയ്യുന്ന അതിശക്തമായ മഴ ഏതാനും മണിക്കൂറുകള്‍ കഴിയുന്നതോടെ തീവ്രത കുറയും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ന്യൂനമര്‍ദ്ദം ശക്തിപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ മാത്രമേ അറിയാന്‍ സാധിക്കൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ശക്തമായ മഴയെ തുടര്‍ന്ന്‍ നാളെ നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Share This:

Comments

comments