പ്രണയമഴ(കഥ)

0
760
dir="auto">സുജാ വിശ്വനാഥൻ.
ഒരുമണി കഴിഞ്ഞു. വഴിവിളക്കുകളിൽ നിന്നുള്ള വെളിച്ചത്തിൽ മുത്ത് മണികൾ പോലെ തിളങ്ങി വീഴുന്ന മഴ തുള്ളികൾ. മഴ തോരാതെ പെയ്യാതെ ചാറുന്നു. കഴിഞ്ഞകൊല്ലം ഇതേ നേരത്തു ഇവിടെ ഞാൻ ഇങ്ങിനെ നിൽക്കുന്ന നേരം അന്നും ഉണ്ടായിരുന്നു മഴ. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള യാത്ര ആയതുകൊണ്ട് ഓർമ്മയുണ്ട്. വർഷത്തിൽ ഈ ഒരു ദിവസം ഗുരുവിന്റെ ഖബറിടത്തിൽ തല കുനിച്ചു പ്രാർത്ഥനയോടെ നിൽക്കും..
മഴവെള്ളം തെറിപ്പിച്ചു പാഞ്ഞു പോകുന്ന വണ്ടികളിൽ ഒരാൾ ശ്രമിച്ചെങ്കിലും ഇപ്പൊ ഈ നിൽപ്പ് തുടരില്ലയിരുന്നു.
“സാറെ ഇങ്ങിനെ ചിന്തിച്ചു നിൽക്കാതെ വരുന്ന വണ്ടികൾക്ക് നേരെ ഒരു കൈ വീശി കാണിക്ക്… ഇനി ബസ്സ് വരുമെന്ന് പ്രതീക്ഷിക്കണ്ട “
ഞാൻ ഇത്ര നേരം ഇവിടെ നിന്നിട്ടും ഇയാളെ കണ്ടില്ലല്ലോ.. ഇയാൾ എവിടന്നു എപ്പോ വന്നു.
“ശെരിയാണ്.. ഇനി അതുതന്നെയുള്ളു രക്ഷ. പക്ഷെ കൈ കാണിച്ചിട്ടും ആരും നിർത്തുന്നില്ല “
“എല്ലാവർക്കും തിരക്കാണ് സാറെ… സമയമില്ല.. “
“നിങ്ങൾ എങ്ങോട്ടാണ്….. ?”
“ഞാൻ എങ്ങോട്ടുമില്ല. രാത്രിയിൽ ഇങ്ങിനെ കറങ്ങി നടക്കും. എന്റെ താവളം ഇവിടെയാണ് “
അയാൾ അതും പറഞ്ഞു ചിരിച്ചു. തമാശ ആയിട്ടു തോന്നിയില്ല ഞാൻ ചിരിച്ചില്ല. പൂച്ചയുടെ കണ്ണുപോലെ ഇരുട്ടിലും തിളങ്ങുണ്ട് അയാളുടെ കണ്ണുകൾ.
“സാറെ തമാശ കേട്ടാൽ ചിരിച്ചൂടെ… ഇനിയുമുണ്ട് ഇതുപോലെ കൂറേ തമാശകൾ… അത്‌ കേട്ടാൽ സാറ് പേടിക്കും “
തമാശ കേട്ടാൽ ആരെങ്കിലും പേടിക്കോ. ഈശ്വരാ ഇയാൾക്ക് വട്ടാണോ…
“സാറെ എനിക്ക് വട്ടൊന്നുമില്ല. ചില തമാശകൾ മനുഷ്യരെ പേടിപ്പിക്കും. കഴിഞ്ഞകൊല്ലം ഇതേ സമയത്തു കുറച്ചു അപ്പുറത്തു വണ്ടി പോസ്റ്റിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണു.. ആരും തിരിഞ്ഞു നോക്കാതെ ചോര ഒലിച്ചു വാർന്നു ഒഴുകി ഒരാൾ മരിച്ചു.  രണ്ട് ദിവസം കഴിഞ്ഞാൽ അയാളുടെ കല്യാണം ആയിരുന്നു… കൂറേ മോഹങ്ങളും സ്വപ്ങ്ങളുമായി ഈ റോഡിൽ അയാൾ ഇല്ലാതായി… അതൊരു തമാശയാണ് “
“അതങ്ങിനെ തമാശയാകും… ?”
“തമാശ ആല്ലായിരുന്നങ്കിൽ അയാൾ അങ്ങിനെ അവിടെ കിടന്നു മരിക്കില്ലായിരുന്നു… “
“ആർക്കും സമയമില്ല.. ഒരു ജീവൻ രക്ഷപ്പെടുത്താനും തിരിച്ചു കൊടുക്കാനും. “
“സാറിന് അറിയോ അന്ന്… സാറും ഇവിടെ ഒന്നും അറിയാതെ അകലെന്നു വരുന്ന വണ്ടികളെ നോക്കി ഇവിടെ നിൽക്കുന്നണ്ടായിരുന്നു… “
വലിയൊരു തമാശ പറഞ്ഞപോലെ അയാൾ പൊട്ടി ചിരിച്ചു. എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. അരികിൽ ഒരാൾ ജീവനുവേണ്ടി പൊരുതുന്നത് കാണാൻ കഴിഞ്ഞില്ല…
“താങ്കളുടെ പേരെന്താ…. ഞാൻ ഇവിടെ ഉണ്ടായിരുന്നു എന്ന്‌ എങ്ങിനെ അറിയാം.. “
“എന്റെ പേര് രാജീവ്………. “
ബാക്കി പറയുന്നതിന് മുൻപേ ഒരു വണ്ടി എന്റെ മുൻപിൽ നിർത്തി… കയറിക്കോ എന്ന്‌ പറഞ്ഞു.. ഞാൻ യാത്ര പറയാൻ നോക്കിയപ്പോ.. രാജീവിനെ കണ്ടില്ല. അയാൾ എവിടെ പോയി.
ഞാൻ കയറിയ വണ്ടി മുന്നോട്ട് പോയി. കുറച്ചു അപ്പുറത്തു വഴിവക്കിൽ ഒരു ഫ്ളക്സ്.
രാജീവ്  വയസ്സ് 26.
ഇന്ന് ഒന്നാം ചരമദിനം.
ഇവിടെ ഈ റോഡിൽ ഇല്ലാതായ ഞങളുടെ കൂട്ടുകാരന്റെ ഓർമ്മയ്ക്ക്….
“അതെ സാറെ,ഞാൻ തന്നെയാണ് ആ രാജീവ്. അന്ന് മഴയത്തു ജീവിതം ഇല്ലാതായവൻ. വിധിയാണ്.. പക്ഷെ ആരെങ്കിലും ഒന്ന് കണ്ണുതുറന്നെങ്കിൽ ഇങ്ങിനെ പാതിരക്കു തമാശ പറയാൻ അലഞ്ഞു നടക്കുന്ന ഒരു ആത്മാവ് ഉണ്ടാവില്ലായിരുന്നു “
എന്റെ അരികിൽ ഇരുന്നു അയാൾ പറയുന്നപോലെ തോന്നി..
സീറ്റിൽ ചാരി കിടന്നു… ഞാൻ കണ്ണുകൾ ഇറ
ക്കി അടച്ചു…………

Share This:

Comments

comments