പെണ്ണ്. (കവിത)

0
3108
id=":p6" class="ii gt">
ലിജി സജിത്ത്.(Street Light fb Group) 
കാറ്റലയില്ലെങ്കിലും
മെല്ലെപ്പറക്കുന്ന
അളകങ്ങളെ മെല്ലെ
പിന്നിലേക്കൊതുക്കുന്ന
കാർവർണ്ണവിരലുകൾ.
കാന്തികങ്ങളാണ്
കണ്ണിണകൾ.
ശോണിമയേശാത്ത
കവിൾത്തടങ്ങൾ.
ഒഴിഞ്ഞകഴുത്തിനും
ഉണ്ടൊരാകാശമിഴിവഴക്.
കടഞ്ഞെടുത്തപോലെ
സ്തനങ്ങളിൽ വന്നു
പതിക്കുന്ന കൺ നോട്ടങ്ങൾ.
അയഞ്ഞ വസ്ത്രത്തിനുള്ളിലെ
ഒതുങ്ങിയ വയർ.
തുള്ളിയിളകുന്ന നിതംബമല്ല
മെല്ലെ നടത്തത്തിൽ
പതിഞ്ഞൊരിളക്കം.
പൂർണ്ണേന്ദു ആകാശത്തെന്നപോൽ
ഉള്ളളവുകൾ നിഗൂഢമായിരിക്കട്ടെ.
കാൽവണ്ണകളിൽ പറ്റികിടക്കും
വസ്ത്രത്തിലത് മനോഹരം.
ആഴമുള്ള നീരുറവയിൽ
നിന്നെന്നപോലെ
നോട്ടം ആത്മാവിലേക്ക്
ഇറങ്ങി വരുന്നത്.
നടപ്പ് ഒരുപൂവടർന്ന്
വീഴുന്നപോലെ ശാന്തം.
വർണ്ണിക്കാനിനി വാക്കുകൾ
കടംകൊള്ളുന്നില്ല.
പെണ്ണെന്നാലഴക്
വെളുപ്പിലല്ല കാകവർണ്ണത്തിലും,
വാക്കിലല്ല പ്രവർത്തിയിലും,
കണ്ണിനിമ്പത്തിലല്ല
എന്തിലുമേതിലും
പെണ്ണെന്നാൽ അഴകു തന്നെ.

Share This:

Comments

comments