തമസ്സ്.(കഥ )

0
1315
id=":t8" class="ii gt">
സുനീതിദേവി.(Street Light fb Group)
        കായലോരത്തെ ആ ഒറ്റ നില വീട് കാഴ്ച്ചയ്ക്കത്ര കേമമൊന്നുമല്ല .എങ്കിലും അമലിന് അവിടം ,തന്റെ ഏകാന്തതയ്ക്കും മനോകാമനകൾഉണർത്താനും പോരും .
           അധികം ആൾപ്പാർപ്പില്ലാത്തൊരു തീരം .എങ്കിലും ഈ വീടിനോടടുത്തായി പഴയ മാതൃകയിൽ പൂമുഖമുള്ള ചന്തമുള്ളൊരു വീട്കാണാനായി .ആസ്ഥലം വല്ലാത്തൊരു പ്രത്യകത ജനിപ്പിക്കുന്നുണ്ടായിരുന്നു .അന്നു രാത്രി നന്നായൊന്നുറങ്ങി .
            പ്രഭാതത്തിലെ പക്ഷികളുടെ മധുര ഭാഷണവും വള്ളക്കാരുടെ ഉച്ചത്തിലുള്ള സംസാരവും തന്റെ ഉറക്കം    കെടുത്തി .   .ജനലിലൂടെപുറത്തേക്ക് മിഴി പായിച്ചു .അത്ഭുതം അനക്കമില്ലാതിരുന്ന ആ വീട്ടിലിപ്പോൾ രണ്ടുപേർ …!തലേന്ന് ഉറങ്ങാൻ കിടക്കും വരെ ഒച്ചയനക്കങ്ങളൊന്നും താൻ കേട്ടിരുന്നില്ല …ഒരാൾ അകത്തു നിന്നും തുണികളും മറ്റെന്തെക്കൊയോ എടുത്തു പു റത്തിറങ്ങുന്നുണ്ടായിരുന്നു .അയാൾ പരിചാരകനായിരിക്കും .മറ്റെയാൾ പറമ്പിലെല്ലാം വളരെ ശ്രദ്ധയോടെ നോക്കി സമയം ചെലവഴിക്കുന്നു .മരങ്ങളുടെ മുകളിലോട്ട് നോക്കിയിട്ട് അങ്ങനെ തന്നെ അയാൾ പുഞ്ചിരിയോടെ നിൽക്കുന്നു …”ഇയാൾക്കെന്താആ മരം കൈവിഷം കൊടുത്തു കാണും “എന്നുമനസ്സിൽ  തോന്നി .
             പ്രഭാതകൃത്യങ്ങൾക്കിടയിൽ പല്ലു തേയ്ച്ചുകൊണ്ട് പൈപ്പിൻ ചോട്ടിലെ താണ ഭിത്തിയിൽ കയറിയിരുപ്പായി .അപ്പോഴേക്കും കുറച്ചു മുൻപ് അയലത്തുകണ്ട ആവ്യക്തി തന്റെ അടുത്ത് സമീപിക്കുന്നത് അമൽ അറിഞ്ഞു  .പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ തന്റെ കർമ്മം തുടർന്നു .വന്നയാൾ കൗതുകത്തോടെ മുറ്റവും ആപ്രദേശവുമെല്ലാം നോക്കുന്നുണ്ട് .
…ആരോടെന്നില്ലാതെ അയാൾ’നല്ല സ്ഥലം’ .എന്നൊക്കെ പറയുന്നുണ്ടായിരുന്നു .
“ഇവിടെല്ലാം നല്ല ചെടികളും മരങ്ങളുമെല്ലാം വച്ചു പിടിപ്പിക്കാത്തതെന്താ “?നല്ല പച്ചപ്പ് കാണാനെന്ത് ഭംഗി …..ചോദ്യം കേൾക്കാത്ത ഭാവത്തിൽ അയാളെ നീരസത്തോടെ ഒന്ന് നോക്കി .അപ്പോഴേയ്ക്കും അയാൾ ജലപ്പരപ്പിലേയ്ക്ക് മിഴിപായിച്ചു സുസ്മേര വദനനായി നിൽക്കുന്നു .ഇത്രയുമായപ്പോൾ താനിടപെട്ടു “നിങ്ങൾ ചിത്ര കാരനാണോ അതോ ഫോട്ടോ ഗ്രാഫറോ ?”ചോദ്യം കേട്ടിട്ടെന്നോണം തിരിഞ്ഞു തന്നോടായി “എന്നാരുപറഞ്ഞു ?”ഒന്നു പുഞ്ചിരിച്ചു ..നിങ്ങളുടെ പേരെന്താ? ഞാൻ ചോദിച്ചു …”വിഷ്ണു  അയാൾ പറഞ്ഞു  ….ഇവിടെല്ലാം നല്ല ചെടികൾ വച്ചുപിടിപ്പിച്ചാൽ അവ പൂവിട്ടുനിൽക്കുന്നതുകാണാനെന്തുരസമാ …മരങ്ങളാണെങ്കിൽ നല്ല പച്ചപ്പായിരിക്കും ..ഇതു പറയുമ്പോൾ ആഅനുഭൂതി അയാളിലുണ്ടായിരുന്നു …ഇത്രയും പറഞ്ഞു ഒന്നുപുഞ്ചിരിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു .ഓ .. ഒരു പ്രകൃതി സ്നേഹി….ഞാൻ ഉള്ളിൽ പറഞ്ഞു .
                    അന്നു പുലർച്ചെ വെറുതെ ആകാംഷയോടെ ആവീട്ടിലേയ്ക്കറിയാതെ നോക്കി …അപ്പോളതാ വീട്ടിൽ വന്നയാൾ മുറ്റത്ത് കിളക്കയുംമറ്റും ചെയ്യുന്നകാഴ്ച്ച കണ്ടത് .ആവീട്ടിലേക്കു പോകാമെന്നു തന്നെ വയ്ച്ചു …ദൂരം പിന്നിട്ടടുത്തെത്തി അയാളോട് “നിങ്ങളെന്തു കാട്ടുന്നൂ .?.”.അയാൾ പറഞ്ഞു കുറേച്ചെടികൾ വച്ചു പിടിപ്പിക്കുകയാണ് …പുഷ്പ്പിക്കുന്ന കുറേ ചെടികൾ …..ഇയാളൊരു വട്ടനാണോമറ്റൊരു ജോലിയുമില്ലേ ..എന്നു മനസ്സിൽ പറഞ്ഞു .അപ്പോഴേയ്ക്കും അയാളുടെ ചോദ്യം “നിങ്ങൾക്കെന്താജോലി “….എവിടെയാ ?..തന്നോടാണ് ചോദ്യമെന്നു മനസ്സിലായപ്പോൾ …കേൾക്കാത്തപോലെ നിന്നു തുടർന്ന് ..ഞാൻ ..”ഒരു സ്ക്രിപ്റ്റ് റൈറ്ററാണ് .”..അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു .
               തന്റെ എഴുത്തിന്റെ ലോകത്തിൽ കുറച്ചുനാൾ മറ്റൊന്നും ശ്രദ്ധിച്ചില്ല .കൂട്ടത്തിൽ അയൽക്കാരനെയും .മാസങ്ങൾക്കുശേഷം തന്റെ പണിപ്പുരയിൽ നിന്നും വെറുതെ അങ്ങോട്ട് നോക്കി .അത്ഭുതം അയലത്തെ മുറ്റം നിറയെ ഒരു    സുന്ദരമായ  പുഷ്‌പവാടിയായിരിക്കുന്നു .മനോഹരമായ വർണപുഷ്പങ്ങൾ സന്തോഷവും കൗതുകവും തോന്നി .ആകാഴ്ച്ച അടുത്തു കാണാനായി തനിയ്ക്കങ്ങോട്ടു പോകാതിരിക്കാനായില്ല …അടുത്തെത്തിയപ്പോൾ കണ്ടത് മുൻപ് കണ്ടയാൾ ആപൂമുഖ പ്പടിയിൽ വെളിയിലേക്കു കണ്ണും നട്ടിരിപ്പാണ് .അന്നുകണ്ടപ്പോൾ അയാളുടെ മ്ലാനമുഖമായിരുന്നു മാത്രമല്ല അയാളെ കണ്ട ഭാവം കാട്ടുന്നുമില്ല …”എന്തെടുക്കുവാ ഞാനീ ചെടികൾ പൂത്തു നിൽക്കുന്ന ഭംഗി കണ്ടെത്തിയാണ് .”അപ്പോഴേയ്ക്കും മുന്നോട്ട് കൈയും നീട്ടി ചിരിച്ചുകൊണ്ടെഴുന്നേൽക്കാൻ ശ്രമിച്ച അയാൾ നിലം പതിയ്ക്കാൻ മുരുന്നത് കണ്ടപ്പോൾ ഉടനെ അയാളെ താങ്ങിപ്പിടിച്ചവടിരുത്തി …..”ഓ ആ ഭംഗി കാണാനുള്ള ഭാഗ്യം …എനിയ്ക്കില്ല ..അമൽ എനിക്കറിയാമായിരുന്നു ..ഗ്ലുക്കോമ ….ഇതു സംഭവിക്കുമെന്ന് ..
                          ആനടുക്കുന്ന…ആബോധ്യം … സത്യം ….അയാൾ പ്രകൃതി ഭംഗി ആസ്വദിച്ചു നടന്നത് ….പാവം! …ഉള്ളിലൊരാന്തലോടെ അമൽ അവിടം വിട്ടിറങ്ങി തിരിഞ്ഞു നോക്കാതെ …..

Share This:

Comments

comments