പൊള്ളിയ സ്വപ്‌നങ്ങൾ.(കഥ)

0
695
dir="auto">സുജാ റാണി.
സ്വപ്നങ്ങൾ പൊള്ളി പോയവർ
അവരുടെ ആഘോഷങ്ങൾക്ക്
നിറമുണ്ടാവില്ല..
ആരവങ്ങളും വാദ്യഘോഷങ്ങളും
 ഉണ്ടാവില്ല..
അവർക്ക് ഉല്ലാസയാത്രകൾ അപരിചിതമായിരിക്കും..
സ്വപ്നങ്ങൾ പൊള്ളി പോയവർ..
കടൽ കരയിലെ ആ തണുത്ത കാറ്റിലും
 അവർ വിയർത്തൊഴുകും..
പച്ച പുതച്ച കുന്നിൻ മുകളിൽ നിന്നും
നഗ്നമായ താഴ് വാരങ്ങളിലേക്ക്
പലായനം ചെയ്യും…
ഒരു കുഴിയാനയെ പ്പോലെ
മണ്ണിൽ മുഖം പൂഴ്ത്തി വെയ്ക്കുo.
സ്വപ്നങ്ങൾ പൊള്ളി പോയവർ…
അവർ ഏകാന്തതയെ  പ്രണയിക്കുന്നവരാണ്….
നിശബ്ദതയിലവരാ മൗനത്തോടു കൂട്ട് കൂടും…
ഓർമ്മകളുടെ ഇടവഴികളിലൂടെ
ശബ്ദമില്ലാതെ നടക്കും..
ഒടുവിൽ ഭൂതകാലത്തിന്റെ..
വീട്ടിലൊരു  പായ വിരിച്ചുറങ്ങും..

Share This:

Comments

comments