പ്രിയങ്കഗാന്ധി യുപി പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍.

0
182

ജോണ്‍സണ്‍ ചെറിയാന്‍.

ലഖ്നൗ:ഭൂമിതര്‍ക്കത്തെ തുടുര്‍ന്നാണ്ടയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപി പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍.പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് മിര്‍സാര്‍പൂര്‍ പോലീസ് അറിയിച്ചു.ബുധനാഴ്ച്ചയാണ് ഭൂമിതര്‍ക്കത്തെ തുടുര്‍ന്ന് യുപിയിലെ സോന്‍ഭദ്ര ഗ്രാമത്തില്‍ വെടിവയ്പ്പ് നടന്നത്.വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വാരണാസിയില്‍ നിന്നും സോന്‍ഭദ്ര ഗ്രാമത്തിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ മുക്താര്‍പൂരില്‍ വെച്ച്‌ പോലീസ് തടയുകയായിരുന്നു.പ്രിയങ്കയുടെ അറസ്റ്റ് നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

Share This:

Comments

comments