മിസ് മലയാളി യുഎസ്എ, മിസ്റ്റര്‍ മലയാളി യുഎസ്എ മത്സരങ്ങള്‍ക്കായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.

0
120

ജോയിച്ചൻ പുതുക്കുളം.  

ഹൂസ്റ്റണ്‍: അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ വച്ച് നടത്തപെടുന്ന ‘മിസ് മലയാളി യുഎസ്എ 2019 & മിസ്റ്റര്‍ മലയാളി യുഎസ്എ 2019″ സൗന്ദര്യ മത്സരങ്ങള്‍ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നു സംഘാടകയും ഹൂസ്റ്റണിലെ സാംസ്കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റര്‍ അറിയിച്ചു.
ഒക്ടോബര്‍ 26 നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് ജോസഫ് ഹാളില്‍ (303, ജൃലലെി േടേൃലല,േ ങശീൈൗൃശ ഇശ്യേ, ഠത 77489) വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന വര്ണപ്പകിട്ടാര്‍ന്ന നൃത്ത സംഗീത കലാ പരിപാടികള്‍ കാണികളെ ആനന്ദ നിര്‍വൃതിലാക്കുമെന്നും ലക്ഷ്മി പറഞ്ഞു.
2018 ഏപ്രില്‍ 28 നു ഹൂസ്റ്റണില്‍ വച്ചു നടത്തിയ ‘മിസ് മലയാളി 2018’ വന്‍ വിജയമാകുകയും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം പുരുഷ വിഭാഗത്തിനും അവസരം നല്‍കി “മിസ്റ്റര്‍ മലയാളി യുഎസ്എ” യും ഒരുക്കി മല്‍സരങ്ങള്‍ക്കു പുത്തന്‍ മാനം നല്കിയിരിക്കുയാണ്.
13 വയസ്സ് മുതലുള്ള വിവിധ പ്രായത്തിലുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‍സരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കുന്നു.
ഫൈനല്‍ മത്സര വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളുമാണ് കാത്തിരിക്കുന്നത്. ഓഡിഷന്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 20 മല്‍സരാര്‍ത്ഥികള്‍ ഫൈനലില്‍ സെന്റ് ജോസഫ് വേദിയില്‍ മാറ്റുരയ്ക്കുന്നതാണ്. “കേരള വിത്ത് എ ട്വിസ്‌റ്” റൌണ്ട്, പാനല്‍ ജഡ്ജിമാരുടെ ചോദ്യ റൌണ്ട് തുടങ്ങിയവ മത്സരത്തെ ഉന്നത നിലവാരത്തിലെത്തിക്കും.
തെന്നിന്ത്യന്‍ സിനിമകളില്‍ കൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പ്രശസ്ത സിനിമ താരം മനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലില്‍ അവാര്‍ഡ് ജേതാവും മലയാള പിന്നണി ഗായകനുമായ വില്യം ഐസക്, ബോളിവുഡ് ഗാന രചയിതാവും ഡിജെ യുമായ ദോളി ദീപ് തുടങ്ങി അമേരിക്കയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു ആവശ്യമായ കോച്ചിങ് സംഘാടകര്‍ നല്‍കുന്നതാണ്. ‘മിസ്റ്റര്‍ മലയാളീ’ മത്സരത്തിന് ഡോ.അബ്ദുള്ള കുദ്രെത്, സില്‍വി വര്‍ഗീസ് (ഫാഷന്‍) ഷീബ ജേക്കബ് ( പേഴ്‌സണാലിറ്റി) എന്നിവര്‍ കോച്ചിങ്ങിനു നേതൃത്വം നല്‍കും.

ഐടി എന്‍ജിനീയറായ ലക്ഷ്മി ഒരു ബഹുമുഖപ്രതിഭയാണ്. നല്ല ഒരു സ്‌റ്റേജ് എന്റര്‍റ്റൈനറും ഭരതനാട്യം നര്‍ത്തകിയും പ്രശസ്തയായ ഗായികയുമാണ്. മിസ് മലയാളീ 2018, ദേശി സൂപ്പര്‍സ്റ്റാര്‍ 2019 തുടങ്ങിയ നിരവധി പരിപാടികള്‍ അവതരിപ്പിച്ചു ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും “മിസ് മലയാളി യുഎസ്എ” 2019, “മിസ്റ്റര്‍ മലയാളി യുഎസ്എ 2019” മല്‍സരങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക;
malayaleeusapageant@gmail.com OR 972 369 9184

Share This:

Comments

comments