തോമസ് കല്ലടാന്തിയിൽ.
അറ്റ്ലാന്റാ:‘ക്നായി തൊമ്മൻ ഛായാചിത്രം’ ഫാ. ബോബൻ വട്ടപ്പുറത്ത് അറ്റ്ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാർഷിക ആഘോഷ വേളയിൽ അനാച്ഛാദനം ചെയ്ത് ചരിത്രംസൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയിൽ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തിൽ ഒരു ചടങ്ങു നിർവഹിക്കുന്നത്. “ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്ത്വം നൽകിയ ക്നായി തൊമ്മന്റെ ഛായാചിത്രം പുതുതലമുറയ്ക്ക് സ്മരിക്കാൻ സഹായകരംആകും” എന്ന് അദ്ദേഹം അനാച്ഛാദന വേളയിൽ അഭിപ്രായപ്പെട്ടു.
ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി ക്നായിത്തൊമ്മന്റെ ഛായാചിത്രം തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാർഷികത്തിന്റെ ഓർമ്മക്കായി നൽകപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ സ്വപ്ന പദ്ധതി സ്പോൺസർ ചെയ്ത വഞ്ചീപുരക്കൽ ജോയി-മേരിക്കുട്ടി ദമ്പതികൾക്ക്, അറ്റ്ലാന്റയിലെ എല്ലാ ക്നാനായ കൂട്ടായ്മയുടെയും പേരിൽ ദശാബ്‌ദി ആഘോഷങ്ങളുടെ കൺവീനർ ഡൊമിനിക് ചാക്കോനാൽ നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു.