ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ 30ാം വാര്‍ഷീകവും കാതോലിക്കാ ദിനാചരണവും.

0
255

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി. : ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ 30ാം വാര്‍ഷീകവും സമ്മേളനവും കാതോലിക്കാ ദിനാചരണവും ജൂലൈ 13ന് ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും.

 

സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാന മെത്രാപ്പോലീത്താ സഖറിയ മാര്‍ നിക്കോളോവോസ്, സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ, വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, ആത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഇടവകയില്‍ നിന്നുമുള്ള വൈദീകരും പ്രതിനിധികളും പങ്കെടുക്കും.

 

വാര്‍ഷീക സമ്മേളനത്തിനുശേഷം നടക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കാതോലിയ്ക്കാദിന വിഹിതം ഏറ്റു വാങ്ങും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ.സണ്ണി ജോസഫ്‌ഫോണ്‍ 7186085583, ട്രസ്റ്റി എം.സി. മത്തായി ഫോണ്‍9735086745, സെക്രട്ടറി ജയിംസ് നൈനാന്‍ഫോണ്‍9739803141

Share This:

Comments

comments