മകളോട്.(കവിത)

0
237
class="m_-8951190615952206885gmail-inner-main-head1">മഞ്ജുള ശിവദാസ്‌. അന്യന്റെ ചിറകിനറ്റത്തുതൂങ്ങി- ക്കിടന്നല്ലെന്റെയുണ്ണീ പറന്നിടേണം. ചിറകുകൾ വീശിപ്പറക്കാൻ പഠിക്കണം, ചിന്തകൾക്കപ്പുറത്തെത്തിടേണം. ഉയരങ്ങൾ കീഴടക്കീടിലും,മണ്ണിന്റെ- ഗന്ധം മറന്നിടല്ലെൻകൺമണീ. തനിയേപറക്കുവാൻ പ്രാപ്തയാകുന്നനാൾ, സഹജീവികൾക്കു നീ തണലാകണം. വരുംതലമുറയ്ക്കുള്ള നല്ലപാഠം- നിന്റെ,ജീവിതംകൊണ്ടെഴുതിവച്ചിടേണം. ഭയമല്ല മനസ്സിൽ വിതക്കേണ്ടതിപ്പൊഴേ- സ്വപ്‌നങ്ങൾ പാകിത്തുടങ്ങീടുക. മുളപൊട്ടിടുന്ന നിൻ സ്വപ്നങ്ങളൊക്കെ- തഴച്ചിടാനമ്മതൻ കരുതലുണ്ട്. കനവുകൾ പൂത്തുലഞ്ഞീടുവാനുണ്ണി- യ്ക്കുയിർ പകുത്തേകുന്നൊരച്ഛനുണ്ട്. തനിമകൾ ചോരാതെ തനിയേ നടക്ക നീ- വിധിയോടുപൊരുതിപ്പറന്നേറുക. നീ നടന്നീടുമീ വഴി പിൻതുടർന്നിടാൻ- കൊതിയോടെയെത്തണം പിൻമുറക്കാർ.

Share This:

Comments

comments