കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്.

0
81

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ജൂലൈ പതിമൂന്നിന് എ ആര്‍ സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി ഒന്‍പത് മണിവരെ തുടരുന്ന ഈ ടൂര്‍ണമെന്റില്‍ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്കൂള്‍ ടീമുകളുമാണ് പങ്കെടുക്കുന്നത്.

 

കോളേജ് തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ഞൂറ് ഡോളറും പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും, ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ടോണി ആന്‍ഡ് എല്‍സി ദേവസി ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന മുന്നൂറു ഡോളറിന്റെ സമ്മാനവും നല്‍കുന്നതായിരിക്കും.

 

രണ്ടാം സ്ഥാനക്കാര്‍ക്ക് കോളേജ് വിഭാഗത്തില്‍ ഇരുനൂറ്റിയന്‍പത് ഡോളറും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരുനൂറു ഡോളറുമാണ് പാരിദോഷികമായി ലഭിക്കുക എന്ന്, ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്ന ഫിലിപ്പ് നങ്ങച്ചിവീട്ടിലും ജിറ്റോ കുര്യനും അറിയിച്ചു.

 

പുതു തലമുറയ്ക്ക് നല്ല മൂല്യങ്ങള്‍ പങ്കു വാക്കുവാനും കൂടാതെ എല്ലാവര്‍ക്കും സന്തോഷവും ഉല്ലാസവും ഉളവാക്കുന്ന ഒരു നല്ല സായാഹ്നം വാഗ്ദാനം ചെയ്യുന്നതുമായ ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെ എ .സി. അധികൃതര്‍ അറിയിക്കുന്നു.

Share This:

Comments

comments