ചിക്കാഗോ സെന്റ് മേരീസ് യുവജനങ്ങള്‍ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ജേതാക്കളായി.

0
86

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: മലയാളി അസോസിയേഷന്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ യുവജനങ്ങള്‍ ജേതാക്കളായി . ജൂലൈ ഏഴാം തീയതി നടന്ന ആഗോള യുവജന ദിനാഘോഷ വേളയില്‍ കൊഹിമ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു . ജേതാക്കളെ വികാരി ഫാ . തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിലും , ഫാ. ബിബി തറയിലും അഭിനന്ദിച്ചു .

 

സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ വാഷും സ്‌നേഹകൂട്ടായ്മയും ഡിജെ യും സ്‌നേഹവിരുന്നും യുവജനാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു .യൂത്ത് മിനിസ്ട്രിയും, കെ സി വൈ എല്ലും ,യുവജനവേദിയും ഭാരവാഹികളും പാരിഷ് എക്‌സിക്യൂട്ടീവും പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share This:

Comments

comments