ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലായ് 28 ന്.

0
90

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28 ന് അത്യന്തം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

 

28നു ഞായറാഴ്ച 10:30 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ആര്‍ച്ച്ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്നതും, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്ത്തും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്ടും രൂപതയുടെ മുന്‍ വികാരി ജനറാളും മുന്‍ കത്തീഡ്രല്‍ വികാരിയും എം.എസ്.ടി സഭയുടെ അമേരിക്ക കാനഡ ഡയറക്ടറുമായ റവ .ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ വികാരി വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരിയുമായ റവ.ഫാ. തോമസ് മുളവനാല്‍, വികാരി ജനറാളും കത്തിഡ്രല്‍ വികാരിയുമായ റവ.ഫാ.തോമസ് കടുകപ്പള്ളി, അസി. വികാരി റവ.ഫാ. കെവിന്‍ മുണ്ടക്കല്‍തുടങ്ങിയവര്‍ സഹകാര്‍മികരുമായിരിക്കും.

 

വിശുദ്ധ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. പുരുഷ വനിതാ ടീമുകളുടെ ചെണ്ടമേളം പ്രദക്ഷിണത്തിന് അകമ്പടിയേകും. പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാര്‍ ഒരുക്കുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 

വിശുദ്ധ അല്‍ഫോന്‍സാ ഭക്തര്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധയുടെ മാധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ. ഫാ. തോമസ് കടുകപ്പള്ളിയും അസി. വികാരി റവ.ഫാ. കെവിന്‍ മുണ്ടയ്ക്കലും പ്രസുദേന്തിമാരും പ്രത്യേകമായി ക്ഷണിക്കുന്നു. തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് പാലാ മീനച്ചില്‍ താലൂക്ക് നിവാസികളാണ്.
റോയ് മുളകുന്നം അറിയിച്ചതാണിത്.

Share This:

Comments

comments