ഐ.പി.സി നേതൃത്വ സമ്മേളനം ജൂലൈ 25 ന് ഒര്‍ലാന്റോയില്‍.

0
736

ജോയിച്ചൻ  പുതുക്കുളം.

ഫ്‌ളോറിഡ: ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ ഡബിള്‍ ട്രീ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ഐ.പി.സി ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സ് 25 ന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 വരെ നടക്കും. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ ആതിഥ്യം വഹിക്കുന്ന കോണ്‍ഫ്രന്‍സില്‍ നോര്‍ത്ത് അമേരിക്കയിലുള്ള വിവിധ റീജിയനുകളിലെ ഭാരവാഹികളും ശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും സംബദ്ധിക്കും.

 

സേവനത്തിനായി രക്ഷിക്കപ്പെട്ട നേത്യത്വം, സുവിശേഷത്തിനായ് ഒരുമിച്ച്, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സഭകളുടെ ഐക്യത, സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക്, ആധുനിക സാങ്കേതിക വിദ്യകളും സഭാ പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സ്റ്റഡി വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പ്രഗത്ഭരയ ദൈവദാസന്മാര്‍ ക്ലാസുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോയി ഏബ്രഹാം , പ്രസിഡന്റ് 407 580 6164, പാസ്റ്റര്‍ ബെന്‍ ജോണ്‍, സെക്രട്ടറി 803 348 3738

 

Share This:

Comments

comments