പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
84

ജോയിച്ചൻ പുതുക്കുളം.

സൗത്ത് ഫ്‌ളോറിഡ: ഓര്‍ത്തഡോക്സ് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ലോറിഡ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ നല്‍കുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി മാത്യു വര്‍ഗീസ് , ട്രസ്റ്റി എം.വി ചാക്കോ എന്നിവര്‍ അറിയിച്ചു.

 

ജൂലൈ 15 ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും.ഏഴു മണിക്ക് പൊതുസമ്മേളനം നടക്കും.തുടര്‍ന്ന് 8 .30 ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.

 

സ്വീകരണസമ്മേളനം വന്‍വിജയമാക്കാന്‍ ഇടവക വികാരി ഫാ: ഡോ. ജോയ് പൈങ്ങോലില്‍ , അസി: വികാരി ഫാ: ഡോ.ജേക്കബ് മാത്യു, ഫാ: ഫിലിപ്പോസ് സ്കറിയ കമ്മിറ്റി അംഗങ്ങളായ ഏലിയാസ് പി.എ , വിജയന്‍ തോമസ്, തോമസ് ചെറിയാന്‍ , വിന്‍റ്റു മാമന്‍, ജെസ്സിക്ക അലക്‌സാണ്ടര്‍, സി.ഡി ജോസഫ് എന്നിവരും ഉള്‍പ്പെടുന്ന കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു വര്‍ഗീസ് 954 234 1201 , എം. വി ചാക്കോ 954 401 6775

Share This:

Comments

comments