പതിനെട്ടാംപടി: നന്മയുടെ വൃക്ഷങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മികച്ച എൻറർടെയ്ൻമെന്റ് സിനിമ.(സിനിമാ നിരൂപണം)

0
179
dir="auto">സജി വർഗീസ്.
ശങ്കർരാമകൃഷ്ണൻ രചനയും സംവിധാനവുംനിർവ്വഹിച്ച പതിനെട്ടാം പടി സാമൂഹികപ്രതിബദ്ധതനിറഞ്ഞ നന്മമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന മികച്ച എൻറർടെയ്ൻമെന്റ് സിനിമയാണ്പതിനെട്ടാംപടി .വിവിധ വർണ്ണങ്ങളിലുള്ളതുണിയിൽ തുന്നിപ്പിടിപ്പിച്ച നൂലിഴകളാണ് പതിനെട്ടാംപടിയെന്ന് പറയാം.പ്രേക്ഷകഹൃദയങ്ങളെ രണ്ടു മണിക്കൂറുംനാൽപ്പതുമിനിറ്റും പതിനെട്ടാംപടിയിലെ കഥാപാത്രങ്ങളിലേക്ക് ഉൾക്കൊണ്ടിരുത്തുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വർത്തമാനകാലത്തുനിന്നുംതുടങ്ങി ഭൂതകാലത്തേക്ക് സിനിമ ഭൂരിഭാഗസമയവും കടന്നുപോയിവർത്തമാനകാലത്തിലവസാനിക്കുന്നരീതിയിൽ കോർത്തിണക്കിയ ശ്രീ ശങ്കർരാമകൃഷ്ണനെന്ന സംവിധായകന്റെ കരവിരുത് എടുത്തുപറയേണ്ടിയിരിക്കുന്നു.
തന്റെ സ്ക്കൂൾകാലഘട്ടത്തിലെ ഇന്റർനാഷണൽസ്ക്കൂളിലെ അധ്യാപകനായിരുന്ന ജോയ് മാഷിന്റെ സ്വപ്നപദ്ധതിയായ
സ്ക്കൂൾ ഓഫ് ജോയ് എന്ന സമാന്തര വിദ്യാഭ്യാസരീതി പിന്തുടരുന്ന പൃഥ്വിരാജിന്റെ കഥാപാത്രമായ അശ്വിൻ വാസുദേവിലൂടെയാണ് സിനിമ തുടങ്ങുന്നത്.
തൊണ്ണൂറുകളിലെ തിരുവനന്തപുരംനഗരത്തിലെ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ കുട്ടികളും ഇന്റർനാഷണൽ സ്ക്കൂളിലെ കുട്ടികളും തമ്മിലുള്ള സാമൂഹികമായ അന്തരത്തിൽനിന്നുടലെടുത്തതിന്റെ ഭാഗമായിട്ടുള്ള പകയുംപ്രതികാരവും പരസ്പരമുള്ളഏറ്റുമുട്ടലുമായാണ് ചിത്രംപുരോഗമിക്കുന്നത്.മോഡൽ റസിഡൻഷ്യൽസ്ക്കൂളിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുകയും അവരുടെ കാലികവിഷയങ്ങളോടുള്ള വികാരതീവ്രമായപെരുമാറ്റവും ഇന്റർനാഷണൽസ്ക്കൂളിലെ സമ്പന്നരുടെ മക്കളുമായ് കായികമത്സരത്തിലടക്കം വാശിയോടെ സ്ക്കൂളിനകത്തും പുറത്തുംഏറ്റുമുട്ടുകയും ചെയ്യുന്നു. സമ്പന്നതയുടെ മടിത്തട്ടിൽ വളരുന്നവരുടെയിടയിലേക്ക് മയക്കുമരുന്നിന്റെ ഉപയോഗം വളരുന്നതിന്റെ പ്രത്യാഘാതവും സിനിമയിലൂടെ കാണിക്കുന്നു. മറുഭാഗത്ത് സർക്കാർസ്ക്കൂളിലെകുട്ടികളുടെ അതിജീവനത്തിന്റെ കഥയുംകാണിക്കുന്നു.
രണ്ടുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ സ്ക്കൂൾ കാലഘട്ടത്തിലെ സംഘർഷവും കുടിപ്പകയും വളരെ ഗംഭീരമായ് അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ ഗാങ്ങ് ലീഡറായ് അക്ഷയ് രാധാകൃഷ്ണന്റെ അയ്യപ്പൻ എന്ന വേഷവും മറുഭാഗത്ത് അശ്വിൻ ഗോപിനാഥിന്റെ അശ്വിൻ വാസുദേവ് എന്ന വേഷവും ആയിട്ടാണ് ചിത്രം പുരോഗമിക്കുന്നത്.ഇവരോടൊപ്പം അശ്വത് ലാൽ, അമ്പി നീനാസം, ന കുൽതമ്പി, ഫഹീംസഫർ, ആർഷ, ശ്രീ ചന്ദ്വവഫ, ഹരിണി തുടങ്ങിയ വലിയ പുതുമുഖ താരനിര നല്ല പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. ചിത്രത്തിൽ ആനി എന്ന കഥാപാത്രവുമായെത്തുന്ന അഹാന കൃഷ്ണയും മമ്മൂട്ടിയുടെ സഹോദരനായ് അഭിനയിച്ച ചന്ദു നാഥും നല്ല രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജോയ് അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ നിറഞു നിൽക്കുന്നു.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രം സിനിമയിലൂടെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പൊളിച്ചെഴുത്തിന്റെ ആവശ്യകത വ്യക്തമാക്കിത്തരുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം സിനിമയിൽ ഗസ്റ്റ് റോളിലാണ് വരുന്നതെങ്കിലും സിനിമയിൽ മൊത്തമായ് നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായ് മാറുന്നുണ്ട്. മഹാനടന്റെ ലുക്കും സ്റ്റൈലും സിനിമയുടെ രംഗങ്ങളുടെ മാറ്റ് കൂട്ടുന്നു.രണ്ടാംപകുതിയിലെ മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെയാണ് സിനിമയുടെ കഥാഗതി മാറുന്നതും പ്രമേയത്തിന്റെ അന്ത:സത്ത പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നത്.
അശ്വിൻ വാസുദേവ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജിന്റെ സ്ക്കൂൾകാലഘട്ടം അവതരിപ്പിക്കുന്ന അശ്വിൻ ഗോപിനാഥിന്റെ അഭിനയമികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു പുതുമുഖനടന്റെ യാതൊരുവിധ പതർച്ചയുമില്ലാതെസ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളാണ് അശ്വിൻ ഗോപിനാഥ് തന്റെകഥാപാത്രത്തിലൂടെ കാഴ്ചവച്ചത്.എല്ലാവൈകാരിക നിമിഷങ്ങളും വളരെഭംഗിയായ് മികച്ച അഭിനയത്തിലൂടെ സ്വാഭാവികമായ് അവതരിപ്പിക്കുവാൻ ഈ പുതുമുഖനടന് കഴിഞ്ഞിട്ടുണ്ട്.ശങ്കർരാമകൃഷ്ണനെന്ന സംവിധായകന്റെ കണ്ടെത്തൽ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് അശ്വിൻ ഗോപിനാഥിന്റെ മികച്ച പ്രകടനം.മമ്മൂട്ടിയെന്ന മലയാള സിനിമയിലെ കുലപതിയോടൊപ്പം യാതൊരുവിധ വെപ്രാളവുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിക്കുവാൻ കഴിഞ്ഞ അശ്വിൻ ഗോപിനാഥ് നാളെ മലയാളസിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
അയ്യപ്പൻ എന്ന സർക്കാർ സ്ക്കൂളിലെ എടുത്തു ചാട്ടക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് രാധാകൃഷ്ണന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു. അമ്പിയുടെ സുരൻ എന്ന കഥാപാത്രവും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവയ്ക്കുന്നത്.
മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊപ്പം ആര്യയും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായ് എത്തുന്നുണ്ട്.ലാലു അലക്സ്, മണിയൻ പിള്ള രാജു, ബിജു സോപാനം, പാർവ്വതി. ടി., മനോജ്.കെ.ജയൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നടന്മാരുടെ നീണ്ടനിര തന്നെയുണ്ട് ചിത്രത്തിൽ.യുവതാരങ്ങളെല്ലാം അസാമാന്യമായ പ്രകടനമാണ്‌ കാഴ്ചവച്ചത്.
സുദീപ് എളമണ്ണിന്റെ ക്യാമറ പ്രകൃതിയെയും കഥാപാത്രങ്ങളെയും ഹൃദയത്തിൽ നിലയുറപ്പിക്കത്തക്കവിധത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.
സിനിമയിലെ സംഗീതം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനായ കാഷിഫ് സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ വളരെ മനോഹരമാണ്. ഭുവൻ ശ്രീനിവാസന്റെ ചിത്രസംയോജനം എടുത്തു പറയേണ്ടിയിരിക്കുന്നു.മാസ്റ്റർ കെചയുടെ ആക്ഷൻ കോറിയോഗ്രാഫി ടീം ഏറ്റവും മികച്ചതാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങളൊരുക്കിയതിന്റെ അനുഭവ സമ്പത്ത് കെചയുടെ ആക്ഷൻ കോറിയോഗ്രാഫിയിലൂടെ കാണുവാൻ കഴിയും.ഡബിൾഡക്കർബസിലുള്ള ഇരു വിഭാഗം വിദ്യാർത്ഥികളുടെ സംഘട്ടനരംഗം സൂപ്പർ എന്ന് തന്നെ പറയാം.
ഓഗസ്റ്റ് സിനമയുടെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇത്രയും പുതുമുഖതാരങ്ങളെ വച്ച് മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ സാന്നിധ്യവുമായ് കോർത്തിണക്കി പൃഥ്വിരാജുൾപ്പടെയുള്ള അതിഥിതാരങ്ങളെ അതിന്റെ ഭാഗമാക്കി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ശങ്കർ രാമകൃഷ്ണണൻ വലിയൊരു പരീക്ഷണത്തിന് തയ്യാറാവുകയും അതിൽ വിജയിക്കുകയും ചെയ്തെന്ന് നിസ്സംശയം പറയുവാൻ കഴിയും. ഒരു പാട് രംഗങ്ങൾ മാറിമറിയുമ്പോൾ അല്പം തിടുക്കം കൂടിപ്പോയിയെന്നതു മാത്രമാണ് ചിത്രത്തിന്റെ ചെറിയൊരു പോരായ്മയായ്തോന്നിയത്.സാങ്കേതികമായ് ഉന്നതനിലവാരം പുലർത്തുന്ന സിനിമയാണ് പതിനെട്ടാംപടി.
ആക്ഷനും മാസുംത്രില്ലുമെല്ലാം കൂടിക്കലർന്ന മനോഹരമായ പുതിയൊരനുഭവംപ്രദാനംചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സാനിയ ഇയ്യപ്പന്റെ നൃത്തച്ചുവടുകൾ സിനിമയുടെ മാസ്മരികത നിലനിർത്തുന്നതിന് സഹായകമായിട്ടുണ്ട്. യുവത്വത്തിന്റെ പതിനെട്ടിലേക്കുള്ള ചുവടുവയ്പ്പാണ് ശങ്കർരാമകൃഷ്ണന്റെ പതിനെട്ടാംപടിയെന്ന സിനിമ.
കുടുംബ പ്രേക്ഷകർക്ക്, ബാച്ചിലേഴ്സിന് തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർക്ക് ധൈര്യപൂർവ്വം പതിനെട്ടാം പടിയെന്ന സിനിമ കാണാം.

Share This:

Comments

comments