കാലം മായിക്കാത്ത ഓര്‍മകള്‍ (കഥ)

0
1217
dir="auto">പാറുക്കുട്ടി.(Street Light fb Group)
തിരക്കു പിടിച്ച  “” മുംബൈ  “നഗരത്തിലൂടെ
അവളുടെ ജീവിതം ഒഴുകി പോയികൊണ്ട്
ഇരുന്നു..
ജോലി കഴിഞ്ഞു റൂമിലെത്തി “കൈയ്യിൽ
ഇരുന്ന ബാഗ് കട്ടിലിലേക്ക്  എറിഞ്ഞു.
അടുത്തിരുന്ന കസേരയിൽ പോയി ഇരുന്നു.
തലയ്ക്കു കൈയ്യി കൊടുത്തു .കണ്ണുകൾ അവൾ അറിയാതെ നിറഞ്ഞു തുളുമ്പുന്നുണ്ടയിരുന്നു.
എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്..
 ആർക്കു വേണ്ടി ആണ് ജീവിക്കുന്നത്
ആകെ കൈയ്യിൽ ഉള്ളത്.””സത്യം “”എന്ന
ഒരു കാര്യം മാത്രമാണ്
 നാടും,വീടും വിട്ട്   “മുംബൈ””നഗരത്തിന്റെ  സന്തതി ആയിട്ട്  അഞ്ചു വർഷം കഴിയുന്നു.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി
പഠന കലായളവിൽ തന്നെ ഒരു ആളുടെ ഭാര്യ ആയി സ്ഥാനം ഏറ്റു.
ഭർത്താവിന്റ വീട്ടിൽ നിന്നും കിട്ടിയ കയ്പ്പ് ഏറിയ അനുഭവങ്ങൾ ജീവിത്തിന്റ മുൻപോട്ട് പോകുന്നതിനു കരുത്തു പകർന്നു..
ഭർത്താവിന്റ വീട്ടിൽ ചെന്ന് നല്ല കുടുംബിനി ആയി ജീവിതം നയിച്ചു.
അമ്മയു ഒരു സഹോദരനും ഉണ്ട്
അമ്മക്ക് പ്രായം ഉള്ളതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ വേറെയും ..
ഭർത്താവും ,സഹോദരനും ഒരു വലിയ കമ്പിയിൽ ജോലി ചെയ്യുന്നു.
രാവിലെ. വെളുപ്പിനെ എഴുന്നേറ്റ് .അടുക്കളയിൽ ചെന്നു
കാപ്പിക്ക് വെള്ളം വെക്കുന്നത് മുതൽ
വീട്ടുപണി തുടക്കം കുറിക്കും.
പ്രഭാത  ഭക്ഷണവു , ഉച്ചക്ക് വിരുന്നുകാരും കാണും
അവർക്ക് ഉള്ള “സദ്യ “ആകെ പിടിപ്പത് പണി ആണ്..
അടുക്കളയിൽ നിന്നു മാറി പോയി ഇരുന്നു
ശ്വാസം വിടാൻ സമയം ഇല്ല..
എല്ലാം കഴിഞ്ഞു ഒന്ന് ഇരിക്കുമ്പോൾ രാത്രി “”പത്തു”” മണി കഴിയും…
ജീവിതം മുൻപോട്ട് പോയി കൊണ്ട് ഇരുന്നു..
ഭർത്താവിന്റ അമ്മയുടെ ശകാരങ്ങളും
കൂടി വന്നു.ദിവസവും വഴക്കും  ബഹളവു
അവൾ തനിച്ചു ആയതു പോലെ..
അങ്ങനെ ഇരിക്കെ അവൾക്ക് ഒരു ഫോൺ
കോൾ വന്നു. മറു തലക്ക്ൽ ഒരു” സ്ത്രീ”യുടെ ശബ്ദം..””ഹലോ ഞാൻ ശ്രീ ദേവി ആണ്”
എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ  ഉണ്ട്”” അവൾ  ശബ്ദം താഴ്ത്തി പറഞ്ഞു.
പറഞ്ഞു കൊള്ളു..
“”ശ്രീ ദേവി “” ഞാൻ നിങ്ങളുടെ ഭർത്താവിന്റ
കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയാണ്
എനിക്ക് നിങ്ങൾ അദ്ദേഹത്തെ വിട്ടു തരണം എനിക്ക് എന്റെ  കുഞ്ഞിന് അച്ഛൻ വേണം..
മറു തലയ്ക്കൽ അവൾ നിന്നും മെഴുക്കു തിരി ഉരുകുന്ന പോലെ നിന്ന് ഉരുകി…
കണ്ണുകൾ നിറഞ്ഞു ഒഴുകി..
അയാൾ അപ്പൊ എന്നെ ചതിക്കുക ആയിരുന്നോ..ഒന്നും ശബ്ദിക്കാൻ കഴിയാത്ത വിധം  ആണി തറച്ചത് പോലെ അവൾ നിന്നു..
മറുതലക്ക്ൽ നിന്നും വിണ്ടു ..അവളുടെ ദയനീയമായ ചോദ്യത്തിന്  മുൻപിൽ അവൾ മുട്ട് മടക്കി….
അവൾ മൂളി…ഉം ..ഉം…കൊണ്ട് ചോദിച്ചു.
ഞാൻ ഇപ്പോൾ എന്ത് ചെയ്തു തരണം..
“”ശ്രീ ദേവി “” പറഞ്ഞു ഒന്നും വേണ്ട അദ്ദേഹത്തെ എന്റെ  ഒപ്പം നില്ക്കാൻ നിങ്ങൾ ഒന്ന് അനുവദിക്കണം എനിക്ക് അത് മാത്രം മതി….
അവൾ ഇരുത്തി മൂളി …ശരി…
ഞാൻ നിങ്ങളുടെ ജീവിത്തിൽ ഒരിക്കലും ഒരു ശല്യം ആവില്ല..അതോർത്തു പേടിക്കണ്ട ..എന്ന് പറഞ്ഞു ഫോൺ താഴെ വെച്ചു.
ശ്രീ ദേവി പറഞ്ഞു.. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും…
അവൾ ഒന്ന് മൂളി…ഉം..ഉം.
ഫോൺ താഴെ വെച്ചു… നെഞ്ചു പൊട്ടി പോകുന്നത് പോലെ അവൾക്ക് തോന്നി..
ഒരു പിഞ്ചു കുഞ്ഞു കരയുന്നത് പോലെ
വാവിട്ട് എങ്ങി. കരഞ്ഞു…
ആ സമയം അയാൾ കടന്നു വരുന്നത്
അവൾ കണ്ടിരുന്നില്ല.
അയാൾ  അവളുടെ കാല് പിടിച്ചു…
എന്നോട്  “”ക്ഷമിക്കണം””..എന്ന് പറഞ്ഞു
അവൾ അയാളോട് നിറഞ്ഞ കണ്ണുകൾ ഒഴുക്കി കൊണ്ട് ചോദിച്ചു.
ഇനി ഞാൻ എന്ത് ചെയ്യണം
എന്ന് കൂടി പറഞ്ഞു “”താ””
അയാൾ ഒന്നും മിണ്ടതെ ഇറങ്ങി പോയി..
അവൾ ഫോൺ എടുത്തു.
 നടന്ന കാര്യങ്ങൾ എല്ലാം വീട്ടിലേക്ക് വിളിച്ചു പറഞ്ഞു…
സഹോദരൻ വിവാഹം കഴിച്ചത് കൊണ്ട്
അവളുടെ അമ്മക്ക് പോലും നാത്തൂനെ
ഭയം ആണ് …
അമ്മ പറഞ്ഞു ഞാൻ എന്ത്‌ ചെയ്യാൻ എന്റ കാര്യങ്ങൾ വലിയ കഷ്ടത്തിൽ ആണ്..
അവൾ മറുപടി ഒന്നും പറഞ്ഞില്ല…
ഫോൺ താഴെ വെച്ചു….
എല്ലാവരു അറിഞ്ഞിരുന്ന ആ രഹസ്യമായ
പരസ്യം അവൾ മാത്രം അറിഞ്ഞിരുന്നില്ല..
ഭർത്താവിന്റ വീട്ടുകാരോട്
ഈ കാര്യങ്ങൾ അവൾ പറഞ്ഞു …
അവർ കേട്ട ഭാവം നടിച്ചില്ല..
അവൾക്ക് മനസ്സിലായി എല്ലവരും ചേർന്ന്
അവളെ ചതിക്കുക ആയിരുന്നു എന്ന സത്യം….
ബാഗ് എടുത്ത് വെച്ചു തുണികൾ എല്ലാം മടക്കി പെറുക്കി അത്യാവശ്യം വേണ്ട സാധങ്ങളും എടുത്തു ബാഗ് മായി അവിടെ നിന്നും ഇറങ്ങി….
 ഇനി വീട്ടിലേക്ക് ചെല്ലാൻ കഴിയില്ല എന്ന്
കാര്യം അവൾക്ക് അറിയാമായിരുന്നു..
ഫോൺ എടുത്തു…
   ചെറുപ്പകാലം മുതൽ പഠിപ്പിച്ച ടീച്ചറെ വിളിച്ചു കാര്യങ്ങൾ എല്ലാം വിശദായി കരഞ്ഞു കൊണ്ട്  പറഞ്ഞു…
ടീച്ചർ പറഞ്ഞു ഞാൻ ഇപ്പോൾ നാട്ടിൽ ഉണ്ട്
ഇന്ന്  രാത്രിയിൽ ഞാൻ   “” മുംബൈക്കു  “” മടങ്ങും നിനക്ക് സമ്മതം ആണ് എങ്കിൽ എന്റ കൂടെ വരാം…
ഞാൻ കുറച്ചു കഴിഞ്ഞു കുടുംബത്തോട് ഒപ്പം വരും”” നീ””റെയിൽവെ സ്റ്റേഷനീൽ
കാത്തു നില്ക്കു..
അവളും അത് തന്നെ ആണ്  ആഗ്രഹിച്ചത്.
നാടും വീടും ബന്ധവു സ്വന്തവും എല്ലാം വിട്ട്
ആരെ കാണാതെ ആരും തന്നെ തേടി വരാത്ത ദൂരെ ഒരു ഇടത്തു പോകണം..
കുറച്ചു കഴിഞ്ഞു..
ടീച്ചറും കുടുംബവും എത്തി….
അവർ അവളെ കണ്ടിട്ട് ഒന്നും ചോദിക്കാൻ അവർക്ക് തോന്നിയില്ല അത്രക്കും
അവൾ തകർന്നു പോയി ഇരിക്കുന്നു എന്ന്
അവർ മനസ്സിലാക്കി.
 അവിടെ നിന്നും യാത്ര തിരിച്ചു കണ്ണിന്റ മുമ്പിൽ നിന്നും അതി വേഗത്തിൽ എല്ലാം മാഞ്ഞു പോകുന്ന വേഗത്തിൽ ട്രെയിൻ
കടന്നു  പോയി കൊണ്ട് ഇരുന്നു..
രണ്ട് നാൾ ഒരു തണുത്ത പ്രഭാതം .പുതിയ ഒരു ലോകത്ത് വന്നു നിന്നത്  പോലെ തോന്നി.
ടീച്ചറും കുടുംബവു അവളോട് പറഞ്ഞു.
ഇനി ഒന്നും ഓർക്കേണ്ട മറക്കണം…
ഇനി പുതിയ ഒരു ജീവിതം ,
കഴിഞ്ഞു പോയതിനെ കുറച്ചു ഓർത്തു വിഷ്‌മികരുത്..
“”ജീവിതം ഇവിടെ കൊണ്ട് തീരുന്നില്ല ഇനി അങ്ങോട്ട് ജീവിച്ചു കാണിക്കണം.””
അവൾക്ക് അവരുടെ വാചകങ്ങൾ ഒരു
ഊർജ്ജം പകർന്നു.ഒരു വാശിയും..
പുതിയ ജോലി താമസിക്കാൻ ഒരു
ഫ്ലാറ്റ് എടുത്ത്  അവൾക്ക് സമാധമായി .
തനിച്ചു താമസം ആരംഭിച്ചു …
രാവിലെ സൂര്യൻ ഉദിക്കുന്നത് മുതൽ
അസ്തമിക്കുന്നത് വരെ ഒന്നും അവൾ
അറിഞ്ഞരുന്നില്ല …
എങ്കിലും ചില സമയങ്ങളിൽ. അടച്ചു വെച്ച പുസ്തകത്തിന്റ താളുകൾ മറിച്ചു നോക്കുമ്പോൾ  ഒരു കണ്ണാടി താഴെ വീണു ഉടഞ്ഞത് പോലെ തോന്നി…
പിന്നെയും അവളുടെ മനസ്സ്  പറഞ്ഞു കൊണ്ട്  ഇരുന്നു..തന്നെമനസ്സിലാക്കുന്ന .ഒരു ആൾ …വരും
കാലം മായിക്കാത്ത ഓർമ്മകൾ ഇല്ല..

Share This:

Comments

comments