കേശവദേവ് സാഹിത്യ പുരസ്കാരം സവിനയം സ്വീകരിക്കുന്നുവെന്നു ഡോ എം വി പിള്ള.

0
114
പി പി  ചെറിയാൻ. 
ഡാളസ് ::പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന്  തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും ,പുരസ്ക്കാരം സവിനയം സ്വീകരിക്കുമെന്നും ഡോ എം വി പിള്ള പറഞ്ഞു .ഡാളസ്സിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ  സംഘടിപ്പിക്കുന്ന  കാൻസർ കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന്  ജൂലൈ 11നു കേരളത്തിലേക്ക്  തിരിക്കുന്നതിന് മുൻപ് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതിനെക്കുറിച്ചു   അഭിപ്രായം ആരാഞ്ഞ ലേഖകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
വാർദ്ധക്യ സഹജമായ  രോഗങ്ങൾ പോലെയാണ് ഈ പുരസ്കാരത്തിനെയും  കാണുന്നതെന്ന് ഹാസ സാഹിത്യകാരനും സാഹിത്യവിമശകനുമായ ഡോക്ടർ പറഞ്ഞു .ആതുര ശുശ്രുഷാരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ തിളങ്ങുവാൻ കഴിയുന്നതിന്റെ രഹസ്യം    എന്താണെന്ന ചോദ്യത്തിന് അത് ജന്മനാ ലഭിച്ച ഈശ്വരാനുഗ്രഹമാണെന്നായിരുന്നു മറുപടി .ഇതുപോലെ കഴിവുള്ള നിരവധി ഡോക്ടർമാർ ഉണ്ടെന്നും സമയക്കുറവാണ് അവരുടെ ടാലന്റുകൾ വളർത്തികൊണ്ടുവരുന്നതിനു തടസ്സമായി  നിൽക്കുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി .

കേശവദേവ് പുരസ്കാരത്‌നായി തന്നെ തിരഞ്ഞെടുത്തത് പ്രവാസ സാഹിത്യകാരന്മാർക്കുള്ള അംഗീകാരം കൂടിയാണെന്നും ഡോ അഭിപ്രായപ്പെട്ടു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹോണററി മെമ്പറും ഡാളസിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാവുമായ ഡോ എം വി പിള്ളക്   അൻപതിനായിരം രൂപയും ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പ്രശസ്തിപത്രവും അടങ്ങുന്ന സാഹിത്യ പുരസ്കാരമാണ് ലഭിക്കുന്നത്.

Share This:

Comments

comments