എ.ജെ വർണൻ ഡാളസിൽ നിര്യാതനായി.

0
97
ഷാജി രാമപുരം.

                              

ഡാളസ്: മല്ലപ്പള്ളി തുരുത്തിക്കാട് അട്ടക്കുഴിക്കൽ എ. ജെ വർണൻ (വർണൻ അങ്കിൾ – 85) ഡാളസിൽ നിര്യാതനായി. 1973 ൽ അമേരിക്കയിൽ എത്തിയതിനു ശേഷം പ്രമുഖ പ്രെട്രോളിയം കമ്പനിയായ ഓയിൽവെൽ കമ്പനിയിൽ എൻജിനീയർ ആയി ദീർഘനാൾ ജോലിചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

 

ഭാര്യ: പത്തനംതിട്ട തോന്ന്യാമല താഴയിൽ അങ്ങേവേലിയ്ക്കകത്ത് പരേതയായ അമ്മിണി. മക്കൾ: ജാക്സൺ, ബിജു, ബീന. മരുമക്കൾ: ആലീസ്, ബീന, സിന്ധു. കൊച്ചുമക്കൾ: പോൾ, ബെഞ്ചമിൻ, റെയ്‌ച്ചൽ, ജോനാഥൻ, ആശ.

 

ജൂലൈ 14 ഞായറാഴ്ച വൈകിട്ട് 4  മുതൽ 8 മണി വരെ സെഹിയോൻ മാർത്തോമ്മ പള്ളി പ്ലേനോയിൽ  ( 3760, 14th st, Plano, Tx 75074) വെച്ച് പൊതുദർശനവും  ജൂലൈ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് ഡാളസ് റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (13005 Greenville Ave, Dallas, Tx 75243) സംസ്കാരം നടത്തുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്: ജാക്സൺ 214 282 3667

 

Share This:

Comments

comments