മലയാളി യുവതി ഒക്‌ലഹോമയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു.

0
468
പി.പി. ചെറിയാന്‍.

ഒക്‌ലഹോമ: ഒക്‌ലഹോമ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കുന്നതിനിടെ മലയാളി യുവതി ജെസ്‌ലിന്‍ ജോസ് (27) മുങ്ങി മരിച്ചു. ജൂലൈ 3 ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് നാലുപേരുള്ള സംഘം ഡാലസില്‍ നിന്നും ടര്‍ണര്‍ ഫോള്‍സിലെത്തിയത്.

 

നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെയും രക്ഷപ്പെടുത്തിയെങ്കിലും ജെസ്!ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവീസ് പൊലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെയും കരയ്ക്ക് കയറ്റിയത്. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

 

ഡാലസ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് അംഗമായ ജോസ്, ലൈലാമ ജോസ് ദമ്പതികളുടെ രണ്ടു മക്കളില്‍ ഒരാളാണ് ജെസ്!ലിന്‍. അടുത്തിടെയാണ് ജെസ്‌ലിന്‍ നാട്ടില്‍ വച്ച് വിവാഹിതയായത്. ഭര്‍ത്താവിനെ യുഎസിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ജെസ്‌ലിനെ മരണം തട്ടിയെടുത്തത്.

 

ഡാലസ് കേരള അസോസിയേഷന്‍ ഭാരവാഹി രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ്‌ലിന്‍.

Share This:

Comments

comments